നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു പ​ച്ച​ക്ക​റി കി​റ്റു​മാ​യി ക​ഞ്ചി​ക്കോ​ട് അ​സീ​സി സ്കൂ​ൾ
Saturday, June 19, 2021 12:41 AM IST
ക​ഞ്ചി​ക്കോ​ട്: കോ​വി​ഡ് രോ​ഗം മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ പു​തു​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ല​പു​ര,ശി​വ​ജി ന​ഗ​ർ എ​ന്നി​വ ങ്ങ​ളി​ലെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് അ​സീസി സ്കൂ​ൾ പ​ച്ച​ക്ക​റി കി​റ്റ് വി​ത​ര​ണം ന​ട​ത്തി.​പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്ബെ​ൽ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സി​സ്റ്റ​ർ ജീ​ന , സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ , വി​ൻ​സെ​ന്‍റ്, ഷി​ജു​മോ​ൻ , രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ സ്കൂ​ളി​ലെ നി​ർ​ദ്ധ​ര​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു ന​ൽ​കാ​നാ​യി സ്മാ​ർ​ട്ട്ഫോ​ണ്‍ സം​ഭാ​വ​ന ചെ​യ്ത് 2011 ബാ​ച്ചി​ലെ പ്ലസ്ടു പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ളും മാ​തൃ​ക​ക​ളാ​യി.

മംഗലംഡാമിൽ ആന്‍റിജൻ ടെസ്റ്റ് ഇന്ന്

മം​ഗ​ലം​ഡാം : മം​ഗ​ലം​ഡാം പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ, ചു​മ​ട്ട്തൊ​ഴി​ലാ​ളി​ക​ൾ മ​റ്റു പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം ഇ​ന്ന് രാവിലെ ഒ​ന്പ​തുമു​ത​ൽ ലൂ​ർ​ദ്ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തും. വ​രു​ന്ന​വ​ർ ആ​ധാ​ർ കാ​ർ​ഡ്, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ ക​രു​ത​ണം. ടെ​സ്റ്റി​ന് വ​രു​ന്ന​വ​ർ മം​ഗ​ലം​ഡാം വീ​ട്ടി​ക്ക​ൽ ക​ട​വ് റോ​ഡി​ലു​ള്ള ഗെ​യ്റ്റി​ലൂ​ടെ പ്ര​വേ​ശി​ച്ച് ടെ​സ്റ്റ് ക​ഴി​ഞ്ഞ് അ​തി​ലെ ത​ന്നെ തി​രി​ച്ച് പോ​ക​ണം.