ക​ച്ച​വ​ട സീ​സ​ണു​ക​ളെ​ല്ലാം ക​ഴി​ഞ്ഞു; ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കു ദു​രി​ത​പ​ർ​വ്വം
Saturday, June 19, 2021 12:41 AM IST
ഷൊ​ർ​ണൂ​ർ: ക​ച്ച​വ​ട സീ​സ​ണു​ക​ളെ​ല്ലാം ക​ഴി​ഞ്ഞ​തോ​ടെ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് ദു​രി​ത​പ​ർ​വ്വം. അ​ട​ച്ചു​പൂ​ട്ട​ൽ ര​ണ്ടാം​വ​ർ​ഷ​വും ആ​വ​ർ​ത്തി​ച്ച​തോ​ടെ ഏ​റെ ക​ച്ച​വ​ടം ന​ട​ന്നി​രു​ന്ന ഓ​ണം, പെ​രു​ന്നാ​ൾ, സ്കൂ​ൾ തു​റ​ക്ക​ൽ സീ​സ​ണു​ക​ൾ എ​ല്ലാം ന​ഷ്ട​മാ​യ ചെ​റു​കി​ട​വ്യാ​പാ​രി​ക​ൾ​ക്ക് ദു​രി​ത​ത്തി​ന്‍റെ വ​റു​തി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തി​ൽ വി​ഷു സീ​സ​ണും ഇ​ല്ലാ​താ​യി​രു​ന്നു.
വ​രാ​നി​രി​ക്കു​ന്ന ഓ​ണ​വും ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഗു​ണ​ക​ര​മാ​വു​മോ​യെ​ന്ന കാ​ര്യം ക​ണ്ട​റി​യ​ണം. ഇ​ക്കു​റി പെ​രു​ന്നാ​ൾ സീ​സ​ണി​ൽ പ​ല ചെ​റു​കി​ട വ​സ്ത്ര​വ്യാ​പാ​രി​ക​ളും സ്റ്റോ​ക്കെ​ടു​ത്തു​വെ​ച്ചി​രു​ന്നു. പി​ന്നീ​ട് അ​ട​ച്ചു​പൂ​ട്ട​ൽ വ​ന്ന​തോ​ടെ ഇ​വ​യെ​ല്ലാം ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.
അ​ട​ച്ചു​പൂ​ട്ട​ലി​നു​ശേ​ഷം തു​റ​ക്കു​ന്പോ​ഴേ​ക്കും വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​വു​മോ​യെ​ന്നു ക​ണ്ട​റി​യ​ണം. ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ പ​കു​തി​വി​ല​യ്ക്ക് വി​റ്റ​ഴി​ക്കേ​ണ്ട ഗ​തി​കേ​ടാ​വും ഇ​നി ഉ​ണ്ടാ​വു​ക. ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ള​യ​വും പ​ട്ട​ണ​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ളെ​യും ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വി​ക്കു​ന്ന ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ്യാ​പാ​രി​ക​ളെ​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു.
പ്ര​ള​യ​കാ​ല​ത്ത് ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും വെ​ള്ളം​ക​യ​റി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. പ്ര​ള​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന ന​ഷ്ട​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ ലോ​ണെ​ടു​ത്തും ക​ടം വാ​ങ്ങി​യു​മാ​ണ് വ്യാ​പാ​രി​ക​ൾ വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്.
തു​ട​ർ​ന്ന്, ഒ​രു​വി​ധ​ത്തി​ൽ ക​ര​ക​യ​റാ​ൻ തു​ട​ങ്ങു​ന്പോ​ഴാ​ണ് കോ​വി​ഡും അ​ട​ച്ചു​പൂ​ട്ട​ലും വ​ന്ന​ത്. ചെ​റു​കി​ട വ​സ്ത്ര​വ്യാ​പാ​രി​ക​ൾ, സ്റ്റേ​ഷ​ന​റി​വ്യാ​പാ​രി​ക​ൾ, മൊ​ത്ത​വ്യാ​പാ​രി​ക​ൾ, പാ​ദ​ര​ക്ഷ​ക​ളു​ടെ വ്യാ​പാ​ര​മു​ള്ള​വ​ർ, പെ​ട്ടി​ക്ക​ട​ക്കാ​ർ തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ ക​ടം​ക​യ​റി ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
പ​ല​രും അ​ന്ന​ന്ന​ത്തെ ചെ​ല​വു​ക​ൾ​ക്കാ​യി നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്ക​ട​ക്കം ഇ​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്. അ​ട​ച്ചു​പൂ​ട്ട​ൽ ക​ഴി​ഞ്ഞാ​ലും ന​ഗ​ര​ങ്ങ​ളി​ൽ തി​ര​ക്കാ​വാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും. സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സ് തു​ട​ങ്ങാ​ൻ വൈ​കു​ന്ന​തും വ്യാ​പാ​ര​മേ​ഖ​ല​യെ പി​ന്നോ​ട്ട​ടി​ക്കു​ക​യാ​ണ്.
ഓ​രോ വ​ർ​ഷ​വും ഉ​ത്സ​വ സീ​സ​ണു​ക​ളാ​ണ് ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ തൊ​ഴി​ലി​ന്‍റെ​യും ജീ​വി​ത​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​കാ​ലം. കോ​വി​ഡ് അ​ട​ച്ചി​ട​ലി​ൽ ഓ​ണം, പെ​രു​ന്നാ​ൾ, വി​ഷു, ക്രി​സ്മ​സ്, സ്കൂ​ൾ തു​റ​ക്ക​ൽ തു​ട​ങ്ങി​യ സീ​സ​ണ്‍ ക​ച്ച​വ​ട​ങ്ങ​ൾ ഇ​ല്ലാ​താ​യ​തോ​ടെ വാ​യ്പാ തി​രി​ച്ച​ട​വു​ക​ള​ട​ക്കം മു​ട​ങ്ങി​യ ഇ​വ​രു​ടെ പ്ര​തി​സ​ന്ധി വാ​ക്കു​ക​ൾ​ക്ക​പ്പു​റ​ത്താ​ണ്. ഏ​റ്റ​വു​മ​ധി​കം ക​ഷ്ട​പ്പാ​ടും ദു​രി​ത​വും പേ​റു​ന്ന വി​ഭാ​ഗ​മാ​ണ് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ ആ​രും മു​ന്നോ​ട്ട് വ​രാ​ത്ത സ്ഥി​തി​യാ​ണ്. ബാ​ങ്കു​ക​ളി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത് അ​ധി​കം പേ​രും വ​ലി​യ ക​ട​ക്കെ​ണി​യി​ലാ​ണ്.