സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യു​ം സ​ന്ദേ​ശം പകർന്നു മ​ഞ്ഞ​പ്ര ബ്ര​ദേ​ഴ്സ്
Saturday, June 19, 2021 12:41 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യു​മൊ​ക്കെ സ​ന്ദേ​ശം വീ​ണ്ടും യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ക​യാ​ണ് മ​ഞ്ഞ​പ്ര ബ്ര​ദേ​ഴ്സ്.
മ​ഞ്ഞ​പ്ര​ബ്ര​ദേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ വൃ​ക്ക രോ​ഗി​യു​ടെ വൃ​ക്ക​മാ​റ്റി​വെ​യ്ക്കു​ന്ന​തി​നു് സാ​ന്പ​ത്തി​ക സ​ഹാ​യം തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ പ​ല കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം​ന​ല്ക്കു​ക​യു​ണ്ടാ​യി​ട്ടു​ണ്ട്.
ക​ണ്ണ​ന്പ്ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ന്‍റ​റേ​റ്റ​ർ ന​ൽ​കി​യാ​ണ് മ​ഞ്ഞ​പ്ര ബ്ര​ദേ​ഴ്സ് വീ​ണ്ടും ശ്ര​ദ്േ​ധേ​യ​മാ​കു​ന്ന​ത്. ഒ​രു മി​നി​റ്റി​ൽ ഒ​ന്പ​ത് ലി​റ്റ​ർ ഓ​ക്സി​ജ​ൻ വ​രെ രോ​ഗി​ക്ക് ന​ല്ക്കാ​ൻ ക​ഴി​യു​ന്ന ഉ​പ​ക​ര​ണ​മാ​ണ് ഈ ​ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ന്‍റ​റേ​റ്റ​ർ.
മ​ഞ്ഞ​പ്ര ബ്ര​ദേ​ഴ്സി​ലെ അം​ഗ​ങ്ങ​ളാ​യ വി. ​കെ പ്ര​സാ​ദ്, എം.​പി ജ​യ​കു​മാ​ർ പ​ണി​ക്ക​ർ, കെ ​സ​തീ​ഷ് , വി. ​സ​ജീ​ഷ്, സി. ​രോ​ഹി​ത്ത്, കെ ​സ​ന്ദീ​പ്, എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സം​വി​ധാ​നം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി​യ​ത്.
ച​ട​ങ്ങി​ൽ ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി ടീ​ച്ച​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ, സ്ഥി​രം സ​മി​തി അം​ഗ​ളാ​യ സോ​മ​സു​ന്ദ​ര​ൻ, ജ​യ​ന്തി മ​റ്റു​മെ​ന്പ​ർ​മാ​രാ​യ ര​ജ​നി സു​ധാ​ക​ര​ൻ, പ്ര​വീ​ണ്‍, ആ​ല​ത്തൂ​ർ ബ്ലോ​ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ജ​നി രാ​മ​ദാ​സ്, കെ.​സു​ലോ​ച​ന, സെ​പ്യൂ​ട്ടി ഡി.​എം.​ഒ. റോ​ഷ്, ക​ണ്ണ​ന്പ്ര പി ​എ​ച്ച് സി.​ഡോ. റെ​മി​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​കരും പ​ങ്കെ​ടു​ത്തു.