അ​ട്ട​പ്പാ​ടി​യി​ൽ ഐടിഡിപി വി​ത​ര​ണം ചെ​യ്ത​തു 688 ഭ​ക്ഷ്യ കി​റ്റു​ക​ൾ
Saturday, June 19, 2021 12:41 AM IST
അഗളി: അ​ട്ട​പ്പാ​ടി​യി​ലെ ഉൗ​രു​ക​ളി​ൽ മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ ഭ​ക്ഷ്യ​ഭ​ദ്ര​ത ഉ​റ​പ്പാ​ക്കാ​നാ​യി ഐ.​ടി.​ഡി. പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 688 കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി ഐ.​ടി.​ഡി.​പി. പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ വി.​കെ സു​രേ​ഷ് കു​മാ​ർ അ​റി​യി​ച്ചു. അ​രി, പ​ഞ്ച​സാ​ര, തേ​യി​ല , വെ​ളി​ച്ചെ​ണ്ണ, വ​ൻ​പ​യ​ർ , ക​ട​ല,പ​രി​പ്പ്, ക​ടു​ക്, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, ഉ​പ്പ്, കു​ളി​സോ​പ്പ്, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി 13 ഇ​നം സാ​ധ​ന​ങ്ങ​ളാ​ണ് ഓ​രോ കി​റ്റി​ലും ഉ​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ 3500 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യാ​ൻ ത​യ്യാ​റാ​ക്കു​ന്ന​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ബാ​ക്കി​യു​ള്ള കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഐ.​ടി.​ഡി.​പി. ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന ഉൗ​ര് നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ക, മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യു​ന്ന​വ​ർ​ക്ക് കൃ​ത്യ​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

മ​രു​ത​റോ​ഡ് ഗ്രാമപഞ്ചായത്തിൽ
ക​ർ​ശ​ന നി​യ​ന്ത്ര​ണം

പാലക്കാട് : കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, ആ​രോ​ഗ്യ​വി​ഭാ​ഗം, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം മ​രു​ത​റോ​ഡ് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.