നി​ർ​മാണമേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യി​ട്ടും സി​മ​ന്‍റ്, ക​ന്പി വി​ല കു​തി​ച്ചു​യ​രു​ന്നു
Saturday, June 19, 2021 12:41 AM IST
വ​ട​ക്ക​ഞ്ചേ​രി: ലോ​ക്ക് ഡൗ​ണി​ൽ നി​ർ​മ്മാ​ണ മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യി​ട്ടും സി​മ​ന്‍റ്, ക​ന്പി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ൾ​ക്കെ​ല്ലാം വി​ല കു​തി​ച്ചു​യ​രു​ന്നു.​
ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ സി​മ​ന്‍റ് ചാ​ക്കൊ​ന്നി​ന് നൂ​റ് രൂ​പ​യാ​ണ് വ​ർ​ധി​ച്ച​തെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ട​പ്പ​ല്ലൂ​ർ യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ പ​റ​ഞ്ഞു. 400 രൂ​പ​യി​ൽ താ​ഴെ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 500 രൂ​പ​യി​ലെ​ത്തി.
ചി​ല്ല​റ വി​ല്പ​ന വി​ല പി​ന്നേ​യും കൂ​ടും. ക​ന്പി വി​ല​യി​ൽ കി​ലോ​ക്ക് പ​ത്ത് രൂ​പാ മു​ത​ൽ 20 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത കു​റ​വാ​ണ് വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. വി​ല നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​താ​ണ് ഈ ​സ്ഥി​തി​ക്ക് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.
ഒ​രു ചാ​ക്ക് സി​മ​ന്‍റി​ന് 360 രൂ​പ​യാ​ണ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ 478 രൂ​പ ക​ന്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. ക​ന്പ​നി​ക​ൾ ത​ന്നെ നൂ​റ് രൂ​പ അ​ധി​ക വി​ല ചു​മ​ത്തി​യാ​ണ് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത്.
ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ 28 ശ​ത​മാ​നം ജി ​എ​സ് ടി ​കൂ​ടി ന​ൽ​കേ​ണ്ട സ്ഥി​തി​യു​മു​ണ്ട്.
ത​മി​ഴ്നാ​ട്ടി​ൽ 350 രൂ​പ​യാ​ണ് വി​ല. ഇ​വി​ടെ​യെ​ത്തു​ന്പോ​ൾ അ​ത് 478 രൂ​പ​യാ​കും.
കേ​ര​ള​ത്തി​ൽ പ്ര​തി​വ​ർ​ഷം 240 കോ​ടി പാ​ക്ക​റ്റ് സി​മ​ന്‍റാ​ണ് ആ​വ​ശ്യ​മു​ള്ള​ത്. പൊ​തു മേ​ഖ​ല സ്ഥാ​പ​ന​മാ​യ മ​ല​ബാ​ർ സി​മ​ൻ​റ്സി​ന് ചേ​ർ​ത്ത​ല​യി​ൽ പ​ള്ളി​പ്പു​റ​ത്തും പാ​ല​ക്കാ​ട് വാ​ള​യാ​റി​ലും ഫാ​ക്ട​റി​ക​ൾ ഉ​ണ്ടെ​ങ്കി​ലും മൊ​ത്തം ഉ​പ​യോ​ഗ​ത്തി​ന്‍റെ അ​ഞ്ച് ശ​ത​മാ​നം മാ​ത്ര​മെ ഉ​ൽ​പ്പാ​ദി​ക്കു​ന്നു​ള്ളു. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പാ​ല​ക്കാ​ട് ഒ​രു സ്ഥാ​പ​നം മാ​ത്ര​മാ​ണു​ള്ള​ത്.
ത​മി​ഴ്നാ​ട്, ആ​ന്ധ്ര, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ സി​മ​ന്‍റു​ക​ളാ​ണ് വി​പ​ണി​യി​ൽ എ​ത്തു​ന്ന​ത്. ഇ​വ​ർ തോ​ന്നി​യ പോ​ലെ വി​ല ഈ​ടാ​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​ല നി​യ​ന്ത്രി​ക്കാ​ൻ റെ​ഗു​ലേ​റ്റ​റി ബോ​ർ​ഡ് നി​ല​വി​ലു​ണ്ട്.
കേ​ര​ള​ത്തി​ൽ വി​ല നി​യ​ന്ത്രി​ക്കാ​ൻ ഈ ​മേ​ഖ​ല​യി​ലെ പെ​തു പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി റ​ഗു​ലേ​റ്റ​റി ബോ​ർ​ഡ് രൂ​പി​ക​രി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളും പ​റ​യു​ന്ന​ത് .
അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല ഉ​യ​രു​ന്ന​തി​നാ​ൽ നി​ർ​മാ​ണ​മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക​ളു​ടെ പ​ണി​യും പാ​തി​വ​ഴി​യി​ലാ​യി. സി​മ​ന്‍റി​ന്‍റെ അ​മി​ത​വി​ല നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.