ഇ​രു​പ​തോ​ളം ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്കു ക്ലാ​സെ​ടു​ത്ത് വാ​ർ​ഡം​ഗ​വും സു​ഹൃ​ത്തു​ക്ക​ളും
Friday, June 18, 2021 12:54 AM IST
കോ​ട്ടോ​പ്പാ​ടം : കോ​ട്ടോ​പ്പാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡാ​യ ക​ച്ചേ​രി​പ്പ​റ​ന്പി​ലെ ക​ര​ടി​യോ​ട് പ്ര​ദേ​ശ​ത്തെ ഇ​രു​പ​തോ​ളം വ​രു​ന്ന ആ​ദി​വാ​സി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്ത് മാ​തൃ​ക കാ​ണി​ക്കു​ക​യാ​ണ് വാ​ർ​ഡ് അം​ഗ​വും സു​ഹൃ​ത്തു​ക്ക​ളും. ക്ലാ​സു​ക​ൾ ല​ഭി​ക്കു​ന്ന​തി​ലെ സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ട്ടി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും.
നാ​ലാം വാ​ർ​ഡ് അം​ഗ​വും അ​ധ്യാ​പ​ക​നു​മാ​യ രാ​ധാ​കൃ​ഷ്ണ​നാ​ണ് ഈ ​ആ​ശ​യം മു​ന്നോ​ട്ട് വെ​ച്ച​ത്. തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ച​പ്പോ​ൾ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചു. വി​ദ്യാ​ഭ്യാ​സം പ്ര​തി​സ​ന്ധി​യി​ലാ​യ ഈ ​കു​രു​ന്നു മ​ക്ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ഈ ​ക്ലാ​സു​ക​ൾ.
വാ​ർ​ഡ് അം​ഗം രാ​ധാ​കൃ​ഷ്ണ​നു പു​റ​മെ ന​ഫാ​ഹ് മ​ദ​നി, അ​ജ​ന്യ ,ര​ന്യ, രാ​ധി​ക, ശ്വേ​ത എ​ന്നി​വ​രാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ക​ര​ടി​യോ​ട് കോ​ള​നി​യി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക ​റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.