വഞ്ചിതരാകരുതെന്നു ജാഗ്രതാ നിർദേശം
Friday, June 18, 2021 12:54 AM IST
കോയന്പത്തൂർ: കൊ​റോ​ണ ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രെ സം​സ്ക​രി​ക്കു​ന്ന​തി​ന് പു​റ​ത്തു​നി​ന്നു​ള്ള​വ​രെ ആ​ശ്ര​യി​ച്ച് അ​ധി​ക തു​ക ന​ൽ​കി വ​ഞ്ചി​ത​രാ​ക​രു​തെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കൊ​റോ​ണ ബാ​ധി​ച്ച് മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ എ​ണ്ണം ജി​ല്ല​യി​ൽ കൂ​ടു​ത​ലാ​ണ്.
ഇ​തു​മൂ​ലം കൊ​റോ​ണ ബാ​ധി​ത​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ർ​പ​റേ​ഷ​നു കീ​ഴി​ലു​ള്ള 12 വൈ​ദ്യു​ത ശ്മ​ശാ​ന​ങ്ങ​ളി​ൽ ആ​ണ് സം​സ്ക​രി​ക്കു​ന്ന​ത്. വൈ​ദ്യു​ത ശ്മ​ശാ​ന​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​ന് കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണ​കൂ​ടം 2,000 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ പു​റ​ത്തു നി​ന്നു​ള്ള​വ​ർ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്നും അ​ധി​ക തു​ക ഈ​ടാ​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.
അയ്യായിരം രൂ​പ മു​ത​ൽ പതിനയ്യായിരം രൂപ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.​ഇ​വ​ർ കോ​ർ​പ്പ​റേ​ഷ​ൻ ജോ​ലി​ക്കാ​ര​ല്ലെ​ന്ന് പി​ന്നീ​ട് വ്യ​ക്ത​മാ​യി.
അ​തി​നാ​ൽ, ഓ​രോ സെ​മി​ത്തേ​രി​യി​ലും ഒ​രു കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നെ പ്ര​ത്യേ​കം നി​യ​മി​ക്കാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഓ​രോ ശ​രീ​ര​ത്തി​നും എ​ത്ര തു​ക ഈ​ടാ​ക്കു​ന്നു​വെ​ന്നും തു​ക​യ്ക്ക് ര​സീ​ത് ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്നും നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഒ​രു മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. കൊ​റോ​ണ ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ശ​വ​സം​സ്കാ​ര​ത്തി​നാ​യി 12 ഇ​ല​ക്ട്രി​ക് സെ​മി​ത്തേ​രി​ക​ളി​ലും 2,000 രൂ​പ മാ​ത്ര​മേ ഈ​ടാ​ക്കു​ന്നു​ള്ളൂ​വെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
ശ​വ​സം​സ്കാ​ര​ത്തി​നാ​യി അ​ധി​ക പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ത​ത് മേ​ഖ​ലാ കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​റോ​ണ പ​രി​ശോ​ധ​ന
കോ​യ​ന്പ​ത്തൂ​ർ: ആ​വ​ശ്യ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി ക​റ​ങ്ങി ന​ട​ന്ന​വ​ർ​ക്ക് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്തി. പൂ​മാ​ർ​ക്ക​റ്റി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്തി കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ കൊ​റോ​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​ക​യാ​യി​രു​ന്നു.​ഇ​വ​രി​ൽ നി​ന്നും സ്ര​വ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ആ ​വ​ശ്യ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.
കോ​ണ്‍​ഗ്ര​സി​ന്‍റെ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ
കോ​യ​ന്പ​ത്തൂ​ർ: ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ദൈ​നം​ദി​ന ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യ നി​ർ​ധ​ന​ർ​ക്ക് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു.​കോ​ർ​പ​റേ​ഷ​നി​ലെ 13, 11 വാ​ർ​ഡു​ക​ളി​ലാ​ണ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ൻ​റ് മ​യൂ​രാ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും, കു​ടി​വെ​ള്ള​വും, പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത​ത്.