ഭ​വാ​നി​പ്പു​ഴ ദി​ശ മാ​റി​യൊ​ഴു​കി
Friday, June 18, 2021 12:52 AM IST
അ​ഗ​ളി :തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഭ​വാ​നി പു​ഴ ക​ര ക​വി​ഞ്ഞു. ക​ക്കു​പ്പ​ടി പ്ര​ദേ​ശ​ത്ത് പു​ഴ ദി​ശ മാ​റി​യൊ​ഴു​കി​യ​തി​നെ​തു​ട​ർ​ന്ന് ഇ​രു​പ​തി​ലേ​റെ കു​ടും​ബ​ങ്ങ​ൾ അ​പ​ക​ട​ഭീ​തി​യി​ലാ​യി.

പ്ര​ദേ​ശ​ത്തെ മു​ഹ​മ്മ​ദാ​ലി പു​ളി​ക്ക​തൊ​ടി എ​ന്ന​യാ​ളു​ടെ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.​ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ വീ​ട് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന നി​ല​യി​ലാ​ണ്.

വി​ടെ ഇ​രു​പ​തി​ലേ​റെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കേ​ണ്ട സ്ഥി​തി​യാ​യി. സൈ​ല​ന്‍റ് വാ​ലി വ​ന​മേ​ഖ​ല​യി​ൽ തു​ട​രു​ന്ന ക​ന​ത്ത​മ​ഴ​യും അ​പ്പ​ർ ഭ​വാ​നി ഡാം ​തു​റ​ന്നു വി​ട്ട​തും ജ​ല​നി​ര​പ്പ് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി.​

അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ല​ക്ഷ്മ​ണ​ൻ മെം​ബ​ർ​മാ​രാ​യ ജോ​സ് പ​ന​ക്കാ​മാ​റ്റം, പ​ര​മേ​ശ്വ​ര​ൻ, പ്രീ​ത, ബി​ന്ദു കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ കാ​ക്കു​പ​ടി​യി​ലെ അ​പ​ക​ട​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ചു​രം റോ​ഡും അ​പ​ക​ട​ഭീ​തി​യി​ലാ​യി. ചു​രം റോ​ഡി​ൽ പ​ല ഭാ​ഗ​ത്താ​യി മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്.