സ്വകാര്യബസുകളും ഓടിത്തുടങ്ങി
Friday, June 18, 2021 12:50 AM IST
വ​ട​ക്ക​ഞ്ചേ​രി: ലോ​ക് ഡൗ​ണി​ലെ ഇ​ള​വു​ക​ളി​ൽ ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി​യ​തോ​ടെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം സ​ജീ​വ​മാ​യി. പു​ല്ല് വ​ള​ർ​ന്ന് വി​ജ​ന​മാ​യി​രു​ന്ന വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ വ​ര​വ് പോ​ക്ക് തു​ട​ങ്ങി. തൃ​ശൂ​ർ പാ​ല​ക്കാ​ട് റൂ​ട്ടി​ൽ ഇ​ന്ന​ലെ 13 ബ​സും തൃ​ശൂ​ർ ഗോ​വി​ന്ദാ​പു​രം റൂ​ട്ടി​ൽ ര​ണ്ട് ബ​സു​ക​ളു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.
ഡീ​സ​ൽ അ​ടി​ക്കാ​നു​ള്ള ക​ള​ക്ഷ​ൻ പോ​ലും ഇ​ന്ന​ലെ ല​ഭി​ച്ചി​ല്ലെ​ന്ന് തൃ​ശൂ​ർ ഗോ​വി​ന്ദാ​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ കീ​ർ​ത്ത​നം ബ​സ് ഉ​ട​മ ന​വീ​ൻ പ​റ​ഞ്ഞു.​മൂ​ന്ന് ട്രി​പ്പ് ബ​സ് ഓ​ടാ​ൻ 6,000 രൂ​പ​യു​ടെ ഡീ​സ​ൽ അ​ടി​ക്കേ​ണ്ടി വ​ന്നു.
എ​ന്നാ​ൽ ക​ള​ക്ഷ​ൻ കി​ട്ടി​യ​ത് 3000 രൂ​പ മാ​ത്ര​മാ​യി​രു​ന്നു. ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കു​മു​ള്ള ശ​ന്പ​ളം ഉ​ൾ​പ്പെ​ടെ ക​ണ​ക്കാ​ക്കി​യാ​ൽ ആ​ദ്യ ദി​വ​സം ത​ന്നെ വ​ലി​യ ന​ഷ്ട​മു​ണ്ടാ​യി.
മെ​യി​ൻ​റ​ന​ൻ​സ് കു​റ​വു​ള്ള ബ​സു​ക​ളാ​ണ് ഇ​ന്ന​ലെ ഓ​ടി​യ​ത്.​ഇ​തി​നി​ടെ ഒ​റ്റ അ​ക്ക, ഇ​ര​ട്ട അ​ക്ക ന​ബ​റു​ക​ളു​ള്ള ബ​സു​ക​ൾ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ഓ​ട​ണ​മെ​ന്ന പു​തി​യ നി​ർ​ദ്ദേ​ശം ഉ​ള്ള ബ​സു​ക​ൾ കൂ​ടി ഇ​ല്ലാ​താ​ക്കു​മെ​ന്ന് പ​റ​യു​ന്നു.
ചി​ല റൂ​ട്ടു​ക​ളി​ൽ ഓ​ടു​ന്ന ബ​സു​ക​ൾ ഒ​രെ അ​ക്ക ന​ന്പ​ർ മാ​ത്ര​മാ​ണെ​ങ്കി​ൽ ബ​സ് ഓ​ടു​ന്ന​ത് വ​ല്ല​പ്പോ​ഴു​മാ​കും. ബ​സു​ക​ൾ കു​റ​ഞ്ഞ ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ്രാ​യോ​ഗി​ക നി​ർ​ദ്ദേ​ശ​ങ്ങ​ൾ യാ​ത്രാ പ്ര​ശ്നം രൂ​ക്ഷ​മാ​ക്കും.
കോ​വി​ഡ് വ്യാ​പ​നം പേ​ടി​ച്ച് ബ​സി​ൽ ക​യ​റു​ന്ന യാ​ത്ര​ക്കാ​ർ ന​ന്നേ കു​റ​വാ​ണ്. ഇ​തി​നാ​ൽ ക​ള​ക്ഷ​ൻ ഇ​ല്ലാ​തെ ബ​സു​ക​ൾ ഓ​ടാ​ൻ ത​യ്യാ​റ​ല്ല.
ഇ​തി​നി​ടെ ഒ​ന്നി​ട​വി​ട്ട ദി​വ​സം മാ​ത്ര​മെ ഓ​ടാ​ൻ പാ​ടു​ള്ളു എ​ന്ന നി​ർ​ദ്ദേ​ശം ത​ത്വ​ത്തി​ൽ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്ക​ലാ​കും.​
ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ബ​സ് സ​ർ​വ്വീ​സ് ഇ​ല്ല. ഇ​തി​നാ​ൽ ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യു​ക.
ഇ​തി​നാ​യി വ​ലി​യ തു​ക​പോ​ക്ക​റ്റി​ൽ നി​ന്നെ​ടു​ത്തു വേ​ണം ബ​സ് ഓ​ടി​ക്കാ​നെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.​
കോ​വി​ഡ് വ്യാ​പ​ന​മു​ള്ള​തി​നാ​ൽ പ​ല സ്ഥ​ല​ത്തും ലോ​ക്ക് ഡൗ​ണ്‍ തു​ട​രു​ന്നു​ണ്ട്. ഇ​തി​നാ​ൽ ദൂ​ര​യാ​ത്ര ക​ഴി​ഞ്ഞ് ചെ​റു​പ​ട്ട​ണ​ത്തി​ലെ​ത്തി​യാ​ൽ തു​ട​ർ യാ​ത്ര​ക്ക് വാ​ഹ​നം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്.