ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​പ്ര​ണ്ടി​ല്ലാ​താ​യി​ട്ടു ആ​ഴ്ച്ച​ക​ൾ
Friday, June 18, 2021 12:50 AM IST
ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ സൂ​പ്ര​ണ്ടി​ല്ലാ​താ​യി​ട്ട് ആ​ഴ്ച്ച​ക​ൾ പി​ന്നി​ട്ടു. കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കേ​ണ്ട​കാ​ല​ത്ത് നാ​ഥ​നി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി.
മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്‍റെ ചു​മ​ത​ല​യു​ൾ​പ്പെ​ടെ കോ​വി​ഡ് ബ്ലോ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ സൂ​പ്ര​ണ്ട് ത​സ്തി​ക​യി​ൽ ആ​ളി​ല്ലാ​താ​യി​ട്ട് മൂ​ന്നാ​ഴ്ച​യി​ല​ധി​ക​മാ​യി.
സൂ​പ്ര​ണ്ടാ​യി​രു​ന്ന ഡോ. ​താ​ജ് പോ​ൾ പ​ന​യ്ക്ക​ൽ സ്ഥ​ലം​മാ​റ്റം​കി​ട്ടി പോ​യ​ശേ​ഷം പു​തി​യ​യാ​ളെ നി​യ​മി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​നാ​യി​ട്ടി​ല്ല. നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​നാ​യ ഡോ. ​ടി.​ജി. നി​ഷാ​ദാ​ണ് സൂ​പ്ര​ണ്ടി​ന്‍റെ ചു​മ​ത​ല താ​ത്കാ​ലി​ക​മാ​യി വ​ഹി​ക്കു​ന്ന​ത്.
ആ​ശു​പ​ത്രി​യി​ൽ ആ​കെ​യു​ള്ള സ​ർ​ജ​നും ഡോ. ​നി​ഷാ​ദാ​ണ്. സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലെ സാ​ങ്കേ​തി​ക പ്ര​ശ്നം​മൂ​ല​മാ​ണ് പു​തി​യ സൂ​പ്ര​ണ്ടി​ന്‍റെ നി​യ​മ​നം വൈ​കു​ന്ന​തെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
ഒ​പ്പം ഈ ​ത​സ്തി​ക​യി​ലേ​ക്ക് യോ​ഗ്യ​ത​യു​ള്ള​വ​ർ ജി​ല്ല​യി​ൽ കു​റ​വാ​ണെ​ന്ന​തും ത​ട​സ്‌​സ​മാ​കു​ന്നു. ജി​ല്ല​യി​ലെ ര​ണ്ടാം​ത​ല കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​ണ് മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ്. ശ​രാ​ശ​രി 300 രോ​ഗി​ക​ളാ​ണ് ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള​ത്.
താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ദി​വ​സേ​ന ശ​രാ​ശ​രി 100 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 200ലേ​റെ​പേ​രെ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
താ​ലൂ​ക്കി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണ ചു​മ​ത​ല​യു​ള്ള ത​സ്തി​ക​യാ​ണ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് പ്ര​ശ്നം ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഒ​രാ​ഴ്ച​യ്ക്ക​കം തീ​രു​മാ​ന​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.​
എ​ന്നാ​ൽ പു​തി​യ സൂ​പ്ര​ണ്ട് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന കാ​ര്യം ക​ണ്ട​റി​യ​ണ​മെ​ന്നാ​ണ് സൂ​ച​ന.