ഒ​രുല​ക്ഷം രൂ​പയുടെ ചി​കി​ത്സാസ​ഹാ​യം ന​ൽ​കി ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Friday, June 18, 2021 12:50 AM IST
പാ​ല​ക്കാ​ട്: ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ സ​മി​തി. രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ഹാ​ർ​ട്ട് ലി​ങ്ക്സ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഹൃ​ദ​യ വാ​ൽ​വ് മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കു​ന്ന വ്യ​ക്തി​ക്കു​വേ​ണ്ടി സ്വ​രൂ​പി​ച്ച ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് രൂ​പ​താ ബി​ഷ​പ്പ് മാ​ർ.​ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്, സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ.​പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് കാ​രാ​പ്പാ​ടം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി.
ഈ ​ദു​രി​ത​കാ​ല​ത്ത് നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളു​ടെ ചി​കി​ത്സാ സ​ഹാ​യ​ത്തി​ന് ക​ഴി​യു​ന്ന സ​ഹാ​യം എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ മാ​തൃ​ക അ​നു​ക​ര​ണീ​യ​മാ​ണെ​ന്ന് ബി​ഷ​പ് മാ​ർ.​ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജീ​ജോ ചാ​ല​യ്ക്ക​ൽ, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് തു​രു​ത്തി​പ്പ​ള്ളി, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട്, രൂ​പ​താ ജ​ന.​സെ​ക്ര​ട്ട​റി ജീ​ജോ അ​റ​യ്ക്ക​ൽ, രൂ​പ​താ ട്ര​ഷ​റ​ർ കെ.​എ​ഫ്.​ആ​ന്‍റ​ണി, ജോ​സ് മു​ക്ക​ട, ജോ​സ് ഏ​ബ്ര​ഹാം, സ്റ്റീ​ഫ​ൻ പ​തീ​പ്പ​റ​ന്പി​ൽ, തോ​മ​സ് പെ​രു​ന്പ്രാ​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മു​ൻ​പ് ഹാ​ർ​ട്ട് ലി​ങ്ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട​ര ല​ക്ഷം രൂ​പ ചി​കി​ത്സാ സ​ഹാ​യ​മാ​യി പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്ക് ന​ൽ​കി​യി​രു​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​താ സ​മി​തി കാ​രു​ണ്യ സ​ഹാ​യ പ​ദ്ധ​തി​യും ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ച്ച​ക്ക​റി, പ​ല​വ്യ!​ഞ്ജ​ന കി​റ്റു​ക​ളും രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ളും പ്രാ​യ​മാ​യി അ​വ​ശ​ത​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​ഹാ​യ​വും ന​ൽ​കി​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.