അ​ജ്ഞാ​ത വാ​ഹ​നമി​ടി​ച്ചു കന്യാസ്ത്രീകൾക്കു പരിക്ക്
Friday, June 18, 2021 12:50 AM IST
പാ​ല​ക്കാ​ട് : അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ൾ​ക്കു പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​വി​ലെ യാ​ക്ക​ര പാ​ല​ത്തി​നു സ​മീ​പം 10.30നാ​ണ് അ​പ​ക​ടം.
കി​ണാ​ശ്ശേ​രി ഭാ​ഗ​ത്തു നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ സ്കൂ​ട്ട​റി​നു​പി​ന്നി​ൽ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ഇ​വ​രെ മ​റ്റ് യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് യാ​ക്ക​ര ജം​ഗ്ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ​ത്തി പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ലെ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു ശേ​ഷം ഇ​രു​വ​രെ​യും വി​ധ​ഗ്ധ ചി​കി​ത്സ​ക്കാ​യ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.