കോ​വി​ഡ് മൂ​ന്നാം ത​രം​ഗം പ്ര​തി​രോ​ധി​ക്കാ​ൻ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്നു
Friday, June 18, 2021 12:50 AM IST
പാലക്കാട്: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
സ​ർ​ക്കാ​ർ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യ​ത്.
ര​ണ്ടാം ത​രം​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന കോ​വി​ഡ് രോ​ഗി​ക​ളെ​ക്കാ​ൾ ഇ​ര​ട്ടി രോ​ഗി​ക​ൾ മൂ​ന്നാം ത​രം​ഗ​ത്തി​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തെ​ന്ന് ഡി​സ്ട്രി​ക്ട് പ്രോ​ഗ്രാം മാ​നേ​ജ്മെ​ന്‍റ് സ​പ്പോ​ർ​ട്ട് യൂ​ണി​റ്റ് (ഡി.​പി.​എം.​എ​സ്.​യു) നോ​ഡ​ൽ ഓ​ഫീ​സ​ർ മേ​രി ജ്യോ​തി അ​റി​യി​ച്ചു.
കൂ​ടു​ത​ലും കു​ട്ടി​ക​ളി​ൽ രോ​ഗ​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പീ​ഡി​യാ​ട്രി​ക് വാ​ർ​ഡു​ക​ളി​ലെ ചി​കി​ത്സാ സൗ​ക​ര്യ​വും വ​ർ​ദ്ധി​പ്പി​ക്കു​ന്നു​ണ്ട്. ജി​ല്ലാ​ശു​പ​ത്രി, അ​ഞ്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി, മാ​ങ്ങോ​ട് കേ​ര​ള മെ​ഡി​ക്ക​ൽ കോ​ളേ​ജ്, കി​ൻ​ഫ്ര കോ​വി​ഡ് ആ​ശു​പ​ത്രി, പ്ലാ​ച്ചി​മ​ട കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്രം, റെ​യി​ൽ​വേ ആ​ശു​പ​ത്രി, ഇ ​എ​സ് .ഐ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ദ്ധി​പ്പി​ക്കു​ക. 1076 കി​ട​ക്ക​ക​ളും, 524 ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും, 185 ഐ.​സി.​യു കി​ട​ക്ക​ക​ളും, 32 നോ​ണ്‍ ഇ​ൻ​വാ​സീ​വ് വെ​ന്‍റി​ലേ​റ്റ​റു​ക​ളും, 62 ഇ​ൻ​വാ​സീ​വ് വെ​ന്‍റി​ലേ​റ്റ​റു​ക​ളും സ​ജ്ജ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 983 കി​ട​ക്ക​ക​ളും 558 ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും 356 ഐ.​സി.​യു കി​ട​ക്ക​ക​ളും 49 നോ​ണ്‍ ഇ​ൻ​വാ​സീ​വ് വെ​ന്‍റി​ലേ​റ്റ​റു​ക​ളും 65 ഇ​ൻ​വാ​സീ​വ് വെ​ന്‍റി​ലേ​റ്റ​റു​ക​ളും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി സ​ജ്ജ​മാ​ക്കു​ന്ന​തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
നി​ല​വി​ൽ ജി​ല്ല​യി​ലെ ഒ​ന്പ​ത് സ​ർ​ക്കാ​ർ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 572 സാ​ധാ​ര​ണ കി​ട​ക്ക​ക​ളും 19 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി 932 കി​ട​ക്ക​ക​ളു​മാ​ണ് ഉ​ള്ള​ത്.
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 184 ഓ​ക്സി​ജ​ൻ ബെ​ഡ്, 140 ഐ.​സി.​യു ബെ​ഡ്, 24 നോ​ണ്‍ ഇ​ൻ​വാ​സീ​വ് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ 40 ഇ​ൻ​വാ​സീ​വ് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 521 ഓ​ക്സി​ജ​ൻ ബെ​ഡ്ഡു​ക​ൾ, 204 ഐ.​സി.​യു ബെ​ഡു​ക​ൾ, 52 നോ​ണ്‍ ഇ​ൻ​വാ​സീ​വ് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ 62 ഇ​ൻ​വാ​സീ​വ് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​ള്ള​ത്.

കു​ട്ടി​ക​ൾ​ക്കു​ സൗ​ക​ര്യങ്ങൾ കൂട്ടും
പാലക്കാട്: സ​ർ​ക്കാ​ർ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ചി​കി​ത്സാ സൗ​ക​ര്യം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. പീ​ഡി​യാ​ട്രി​ക് വാ​ർ​ഡി​ൽ 119 കി​ട​ക്ക​ക​ൾ, 111 ഓ​ക്സി​ജ​ൻ ബെ​ഡ്ഡു​ക​ൾ, 33 ഐ.​സി.​യു​ക​ൾ എ​ന്നി​ങ്ങ​നെ വ​ർ​ദ്ധി​പ്പി​ക്കും. വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​വും സ​ജ്ജ​മാ​ക്കും. ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 70 ഉം ​ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 20 ഉം ​ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. പ്ലാ​ച്ചി​മ​ട​യി​ലെ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ൽ 25 ഐ.​സി.​യു ബെ​ഡ്ഡു​ക​ളും സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്.
നി​ല​വി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലെ 67 കി​ട​ക്ക​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി പീ​ഡി​യാ​ട്രി​ക് വാ​ർ​ഡി​ൽ 109 കി​ട​ക്ക​ക​ൾ, 21 ഓ​ക്സി​ജ​ൻ ബെ​ഡ്ഡു​ക​ൾ, എ​ട്ട് ഐ.​സി.​യു​ക​ൾ , വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം എ​ന്നി​വ കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ഉ​ണ്ട്. കൂ​ടാ​തെ മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടാ​ൻ 10 സി.​എ​ഫ്.​എ​ൽ.​ടി.​സി​ക​ൾ, നാ​ല് സി.​എ​സ്.​എ​ൽ.​ടി.​സി​ക​ൾ, 60 ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ പ​ര്യാ​പ്ത​മാ​ണെ​ന്നു​മാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.