പ​ഴ​യ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്‍റെ ഓ​ർ​മ​കളിൽ കെ.​പി. ലോ​റ​ൻ​സ്
Thursday, June 17, 2021 12:35 AM IST
നെ​ന്മാ​റ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ. ​സു​ധാ​ക​ര​ൻ ചു​മ​ത​ല​യേ​ൽ​ക്കു​ന്പോ​ൾ പ​ഴ​യൊ​രു സ്ഥാ​നാ​രോ​ഹ​ണം ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​പി. ലോ​റ​ൻ​സ്.
കെ. ​സു​ധാ​ക​ര​ന്‍റെ പു​തി​യ സ്ഥാ​നാ​രോ​ഹ​ണ​വേ​ള​യി​ൽ അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കു​ന്പോ​ഴും ഈ ​മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വി​നു മ​ന​സു​നി​റ​യെ പ​ഴ​യ ഓ​ർ​മ​ക​ൾ ഓ​ടി​യെ​ത്തു​ക​യാ​ണ്.
ഇ​ന്ന​ത്തെ നേ​തൃ​പാ​ട​വ​ത്തി​നു നാ​ന്ദി കു​റി​ച്ച സ്ഥാ​ന​ല​ബ്ധി​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ച്ച​തി​ന്‍റെ തി​ള​ക്ക​മാ​ർ​ന്ന ഓ​ർ​മ.1969​ലെ പാ​ർ​ട്ടി പി​ള​ർ​പ്പി​ന്‍റെ തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണു വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലെ നേ​തൃ​നി​ര​യി​ലേ​ക്കു​ള്ള സു​ധാ​ക​ര​നെ​ന്ന സൂ​ര്യോ​ദ​യ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു പ​ഴ​യ ത​ല​മു​റ​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ മേ​ലാ​ർ​ക്കോ​ട്ടെ കെ.​പി. ലോ​റ​ൻ​സ് ഓ​ർ​ക്കു​ന്നു.
പാ​ല​ക്കാ​ട്ട് 1971ൽ ​ന​ട​ന്ന സം​ഘ​ട​നാ കെ ​എ​സ് യു​വി​ന്‍റെ പ്ര​ഥ​മ സം​സ്ഥാ​ന സ​മ്മേ​ള​നം വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​നു ന​വ​ജീ​വ​ൻ ന​ൽ​കാ​ൻ നാ​ഷ​ന​ൽ സ്റ്റു​ഡ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​ൻ​എ​സ്ഒ) എ​ന്ന പേ​രു സ്വീ​ക​രി​ച്ചു.
സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ ഇ ​സ​മ്മേ​ള​ന​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച​തു അ​ന്ന​ത്തെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ലോ​റ​ൻ​സാ​യി​രു​ന്നു. അ​തേ സ​മ​യ​ത്ത് യു​വ​ജ​ന വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച​ത് മു​ൻ മ​ന്ത്രി സി.​കെ.​നാ​ണു ആ​ണ്.
അ​ന്ന​ത്തെ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​ഹാ​രാ​ഷ്ട്രാ മു​ൻ ഗ​വ​ർ​ണ്ണ​ർ കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​നാ​യി​രു​ന്നു.
എ​ൻ​എ​സ്ഒ​യു​ടെ ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യി കെ. ​സു​ധാ​ക​ര​ൻ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ സാ​ന്നി​ധ്യം അ​റി​യി​ച്ച​തും ഇ​തേ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു. പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തെ തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ര​ണാ​ധി​കാ​രി​യ​തും ലോ​റ​ൻ​സ് ത​ന്നെ.​
പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​യാ​യി തു​ട​ങ്ങി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു വ​രെ​യെ​ത്തി​യ ലോ​റ​ൻ​സ് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നു മാ​റി വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​ണ്.