പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Thursday, June 17, 2021 12:35 AM IST
വ​ട​ക്ക​ഞ്ചേ​രി:​ പ്രാ​യ​പൂ​ർ​ത്തി​യാ​ക​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​നി​യാ​യ 17 വ​യ​സുള്ള പെ​ണ്‍​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​ണ​ക്ക​ൻ​തു​രു​ത്തി പ​ല്ലാ​റോ​ഡ് ബി​നീ​ഷ് (21) നെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്. പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ മി​സ്ഡ് കോ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്രേ​മം ന​ടി​ച്ച പ്ര​തി വി​വാ​ഹം ക​ഴി​ച്ചു​കൊ​ള്ളാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ചു വീ​ട്ടി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലും പ​രി​സ​ര​ത്തു​ള്ള ഒ​ഴി​ഞ്ഞ പ​റ​ന്പി​ലും വെ​ച്ച് പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് കേ​സ്. തി​ങ്ക​ളാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി പ്ര​തി​യും ബ​ന്ധു​വും കൂ​ടി ചെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ നി​ന്നും വീ​ട്ടു​കാ​ര​റി​യാ​തെ പ്ര​ലോ​ഭി​പ്പി​ച്ച് ഇ​റ​ക്കി കൊ​ണ്ടു​പോ​യി ഒ​ളി​പ്പി​ച്ചു താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി യു​വാ​വി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ലെ ഷെ​ഡ്ഡി​ൽ നി​ന്നും പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ​യും പ്ര​തി​യെ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പ​തി​നാ​ല് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ ​സി ബൈ​ജു, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നീ​ര​ജ് ബാ​ബു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​മ​ദാ​സ് , ഡേ​വി​സ്, ഹോം ​ഗാ​ർ​ഡ് മാ​ത്യൂ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.