തോട്ടം തൊഴിലാളികളുടെ സംഭാവന
Wednesday, June 16, 2021 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ : മു​ഖ്യ​മ​ന്ത്രി​യു​ടെ കൊ​റോ​ണ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്തേ​യി​ല തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ 50,000 രൂ​പ സം​ഭാ​വ​ന ന​ൽ​കി. താ​യ്മു​ടി എ​ൻ സി.​ടീ എ​സ്റ്റേ​റ്റി​ലെ 200 ഓ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ഒ​രു മാ​സ​ത്തെ വേ​ത​നം മാ​റ്റി വെ​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ​ത്.​സം​ഭാ​വ​ന തു​ക വാ​ൽ​പ്പാ​റ ത​ഹ​സി​ൽ​ദാ​ർ രാ​ജ​യ്ക്കു കൈ​മാ​റി.

മ​ല​ന്പ​നി നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി

നെ​ല്ലി​യാ​ന്പ​തി: മ​ലേ​റി​യ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും, ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​കാ​ട്ടി​യി​ൽ മ​ല​ന്പ​നി രോ​ഗ​നി​ർ​ണ​യ​വും, ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. നെ​ല്ലി​യാ​ന്പ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ: ​ആ​ന​ന്ദ് ടി ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് ജെ. ​ആ​രോ​ഗ്യം ജോ​യ്സ​ണ്‍ അധ്യക്ഷ​ത വ​ഹി​ച്ചു.