കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ വീ​ഴ്ച്ചയില്ലെന്നു ഭ​ര​ണ​സ​മി​തി
Tuesday, June 15, 2021 12:39 AM IST
അ​ല​ന​ല്ലൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വീ​ഴ്ച്ച പ​റ്റി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ക്കാ​നാ​ണ് ഇ​ത്ര​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കാ​ര്യ​ക്ഷ​മ​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​തു​വ​രെ​യും ഏ​കോ​പി​പ്പി​ച്ച് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ ത​ന്നെ ആ​ദ്യം ആ​രം​ഭി​ച്ച ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലൊ​ന്ന് പ​ഞ്ചാ​യ​ത്തി​ലാ​ണ്. ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​ന​വും 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ണ്. സ​ർ​ക്കാ​ർ നി​ർ​ദേ​ശം ല​ഭി​ച്ച ഉ​ട​നെ വാ​ർ റൂം ​സ​ജ്ജ​മാ​ക്കി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു​ണ്ട്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ള്ള​ത്ത് ല​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഹം​സ, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ.​ലൈ​ല ഷാ​ജ​ഹാ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നി​ത വി​ത്ത​നോ​ട്ടി​ൽ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ഠ​ത്തൊ​ടി അ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.