ഹൈ​ക്കോട​തി വി​ധി തു​ണ​യാ​യി: റോ​ഡി​ലെ ത​ട​സങ്ങ​ൾ നീ​ക്കി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്
Monday, June 14, 2021 12:26 AM IST
ഷൊ​ർ​ണൂ​ർ: ഹൈക്കോട​തി വി​ധി തു​ണ​യാ​യി.​റോ​ഡി​ലെ ത​ട​സ്‌​സ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ആ​രം​ഭി​ച്ചു.
കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ന​ട​പ്പാ​ത​ക​ളി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള​ട​ക്ക​മു​ള്ള​വ​യും,, ന​ട​പ്പാ​ത​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ ബോ​ർ​ഡു​ക​ൾ, വ​സ്തു​ക്ക​ൾ, നി​ർ​മ്മാ​ണ​സാ​മ​ഗ്രി​ക​ൾ, മ​ര​ങ്ങ​ൾ,ചെ​ടി​ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള​വ നീ​ക്കം ചെ​യ്യു​ന്ന ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ആ​രം​ഭി​ച്ച​ത്.
ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. പ​ബ്ലി​ക് റോ​ഡു​ക​ളി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​നാ​യി ന​ൽ​കി​യി​രി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലോ, രീ​തി​യി​ലോ താ​ൽ​ക്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ ന​ട​ത്തു​ന്ന ക​യ്യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
പെ​ഡ​സ്ട്രി​യ​ൻ ക്രോ​സ്‌​സി​ങ്ങു​ക​ളി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി​കൊ​ടു​ക്കാ​തെ വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ച്ചു പോ​കു​ന്ന ഡ്രൈ​വ​ർ​മാ​ർ, ഫു​ട്പാ​ത്തി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ, ന​ട​പ്പാ​ത​യി​ലോ സീ​ബ്രാ ക്രോ​സി​ങ്ങു​ക​ളി​ലോ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​വാ​ൻ ഡ്രൈ​വ​ർ​മാ​ർ പ്ര​ത്യേ​ക​മാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ലാ ആ​ർ.​ടി.​ഒ, യും ​ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ.​ടി.​ഒ യു​ടെ​യും അ​റി​യി​പ്പ്.
കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​മാ​യ സ​ഞ്ചാ​ര​ത്തി​ന് വി​ഘാ​ത​മാ​കു​ന്ന ബോ​ർ​ഡു​ക​ൾ റോ​ഡു​ക​ളി​ൽ വ്യാ​പ​മാ​യി​ട്ടു​ണ്ട്.​ഇ​തി​ന് പു​റ​മേ മ​റ്റ് വ​സ്തു​ക്ക​ളും ഇ​തേ രീ​തി​യി​ലു​ണ്ട്.
അ​പ​ക​ട​ക​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന കാ​ന​ക​ളും മാ​ഞ്ഞു​പോ​യ സീ​ബ്രാ ക്രോ​സ്‌​സി​ങ്ങു​ക​ളും, സ്റ്റോ​പ്പ് മാ​ർ​ക്കു​ക​ൾ എ​ന്നി​വ​യ​ട​ക്കം ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ക്കാ​ര്യം ജി​ല്ല​യി​ലെ ആ​ർ​ടി​ഒ ആ​ർ​ടി​ഒ മാ​രു​ടെ വാ​ട്സാ​പ്പി​ലോ ഇ​മെ​യി​ലി​ലോ ചി​ത്ര​ങ്ങ​ൾ സ​ഹി​തം അ​റി​യി​ക്കാ​നും സം​വി​ധാ​ന​മാ​യി.