വന്പൻ നവീകരണ പദ്ധതികളുമായി വടക്കഞ്ചേരി കെഎസ്ആർടിസി
Monday, June 14, 2021 12:26 AM IST
വ​ട​ക്ക​ഞ്ചേ​രി: ജി​ല്ല​യി​ലെ കെ ​എ​സ് ആ​ർ ടി ​സി ബ​സ് സ​ർ​വീ​സ് മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യം​വെ​ച്ച് ജി​ല്ലാ​ത​ല വ​ർ​ക്ക് ഷോ​പ്പ് ഉ​ൾ​പ്പെ​ടെ വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ​യി​ൽ 25 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ.
ബ​സി​നു​ണ്ടാ​കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ന​ടി പ​രി​ഹ​രി​ച്ച് മു​ട​ങ്ങാ​തെ സ​ർ​വീ​സ് ന​ട​ത്തി സ​ർ​വീ​സു​ക​ളെ​ല്ലാം ലാ​ഭ​ക​ര​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​പ്പോ​ൾ എ​ട​പ്പാ​ളി​ലെ റീ​ജി​യ​ണ​ൽ വ​ർ​ക്ക് ഷോ​പ്പി​ലാ​ണ് ബ​സു​ക​ൾ റി​പ്പ​യ​ർ ചെ​യ്യു​ന്ന​ത്.
ഇ​തു​മൂ​ലം കാ​ല​താ​മ​സ​വും സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി ക​ള​ക്ഷ​ൻ ഇ​ല്ലാ​തെ വ​ലി​യ ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പ് കു​ത്തു​ന്ന സ്ഥി​തി​യാ​ണ്. 40നും 50​നും ഇ​ട​യ്ക്ക് ബ​സ്‌​സു​ക​ൾ റി​പ്പ​യ​ർ ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള​താ​കും പു​തി​യ വ​ർ​ക്ക് ഷോ​പ്പ്.
മെ​യി​ൻ​റ​ന​ൻ​സ് കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തോ​ടെ ബ​സു​ക​ൾ വ​ഴി​യി​ൽ കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​കും.​ജ​ന​ങ്ങ​ളും യാ​ത്ര​ക്കാ​യി കെ ​എ​സ് ആ​ർ ടി ​സി യെ ​ആ​ശ്ര​യി​ക്കു​ന്ന സ്ഥി​തി വ​രും.
വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ ​എ​സ് ആ​ർ ടി ​സി എം ​ഡി ബി​ജു പ്ര​ഭാ​ക​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ സ​ന്തോ​ഷ്, പി.​പി.​സു​മോ​ദ് എം​എ​ൽ​എ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​പ്പോ സ​ന്ദ​ർ​ശി​ച്ച് ന​ട​പ്പി​ലാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്തി. വ​ർ​ക്ക്ഷോ​പ്പ്, ബ​സ് ട​ർ​മി​ന​ൽ എ​ന്നി​വ​യു​ടെ നി​ർ​മ്മാ​ണം വൈ​കാ​തെ തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് എം ​എ​ൽ എ ​അ​റി​യി​ച്ചു.
വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ബ് ഡി​പ്പോ ഡി​പ്പോ ആ​ക്കി ഉ​യ​ർ​ത്തും.​ഡി​പ്പോ​യി​ൽ നി​ല​വി​ൽ ഡീ​സ​ൽ ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നു​ണ്ട്. കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ളും ഡി​പ്പോ​യി​ൽ നി​ന്നു ഇ​നി തു​ട​ങ്ങും. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി അ​വ​ഗ​ണ​ന​യി​ൽ കി​ട​ക്കു​ന്ന ഡി​പ്പോ​ക്ക് പു​ത്ത​നു​ണ​ർ​വാ​കും വ​ർ​ക്ക്ഷോ​പ്പും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും.
യാ​ത്ര​ക്കാ​രു​മാ​യി അ​ക​ന്നു നി​ൽ​ക്കു​ന്ന വി​ധ​മാ​ണ് ഇ​പ്പോ​ൾ വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ​യു​ള്ള​ത്. യാ​ത്ര​ക്കാ​ർ​ക്ക് അ​ത് വേ​ണ്ട വി​ധം പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. ഡി​പ്പോ​ക്ക് അ​ഞ്ചു് ഏ​ക്ക​ർ സ്ഥ​ല​മു​ണ്ടെ​ങ്കി​ലും അ​ത് വേ​ണ്ട വി​ധം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല.
തു​ട​ക്ക​ത്തി​ൽ ക​ള​ക്ഷ​നി​ൽ മു​ന്നി​ൽ നി​ന്ന ഡി​പ്പോ പി​ന്നെ അ​വ​ഗ​ണ​ന​യി​ൽ പു​റ​കോ​ട്ട് പോ​യി. പു​തി​യ പ​ദ്ധ​തി​ക​ൾ ഡി​പ്പോ​യെ ശ്ര​ദ്ധേ​യ​മാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.