മ​ണ്ണാ​ർ​ക്കാ​ട്ടെ സ​ബ്ജ​യി​ൽ നി​ർ​മാണം: സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു അധികൃതർ
Monday, June 14, 2021 12:24 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് കോ​ങ്ങാ​ട് ടി​പ്പു സു​ൽ​ത്താ​ൽ റോ​ഡി​ന്‍റെ കി​ഴ​ക്ക​വ​ശ​ത്ത് മു​ണ്ടേ​ക്ക​രാ​ട് കൊ​ന്നാ​ക്കോ​ട് നി​ർ​ദി​ഷ്ട സ്പെ​ഷ്യ​ൽ സ​ബ്ജ​യി​ലി​ന്‍റെ് സ്ഥ​ലം പാ​ല​ക്കാ​ട് ജി​ല്ല ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​അ​നി​ൽ​കു​മാ​ർ, നോ​ഡ ഓ​ഫീ​സ​ർ സി.​പി.​രാ​ജേ​ഷ് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി.​ഒ. ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​ന്ദ​ർ​ശ​നം.
താ​ലൂ​ക്ഓ​ഫീ​സി​ലെ​ത്തി ഇ​തു​മാ​യ് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ബി​ൽ​ഡിം​ങ്ങ് സെ​ക്ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി.
ചു​റ്റു​മ​തി​ൽ നി​ർ​മ്മി​ക്കു​ന്ന​തി​നു വേ​ണ്ടി എ​സ്റ്റി​മേ​റ്റ് ഉ​ട​ന​ടി​ത​യ്യാ​റാ​ക്കു​വാ​ൻ​വേ​ണ്ടി ജ​യി​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ക​ത്ത് ന​ൽ​കി. അ​തോ​ടൊ​പ്പം ത​ന്നെ കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​നു​ള്ള എ​സ്റ്റി​മേ​റ്റും ത​യ്യാ​റാ​ക്കി. മൂ​ന്ന് മാ​സം കൊ​ണ്ട് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.
ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലാ​ണ് വ​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ എ​ല്ലാ കോ​ട​തി​ക​ളേ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തും വി​ഡി​യോ കോ​ണ്‍​ഫ്ര​ൻ​സ് സം​വി​ധാ​നം, സി ​സി ടി ​വി സം​വി​ധാ​നം, ത​ട​വു​കാ​ർ​ക്ക് ബ​ന്ധു​ക​ളെ വി​ളി​ക്കു​ന്ന​തി​നു വേ​ണ്ടി​സ്മാ​ർ​ട്ട് കാ​ർ​ഡ് ഫോ​ണ്‍ ബൂ​ത്ത്, എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ ജ​യി​ൽ നി​ർ​മ്മി​ച്ച് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​യി​ൽ ഫൂ​ഡ് ഇ​ൻ​ഡ​സ്ട്രി​യും നി​ർ​മ്മി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​അ​നി​ൽ​കു​മാ​ർ ​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു .
ഈ ​സം​വി​ധാ​നം ക​ണ്ണൂ​ർ, വി​യ്യൂ​ർ, പൂ​ജ​പ്പു​ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ത്തെ 12 ഓ​ളം ജ​യി​ലു​ക​ളി​ൽ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. തു​ട​ക്ക​മെ​ന്നോ​ണം അ​തി​ർ​ത്തി വേ​ർ​ത്തി​രി​ച്ച് ചു​റ്റു​മ​തി​ൽ കെ​ട്ടും.
കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ സ്ഥ​ലം റ​വ​ന്യൂ വ​കു​പ്പി​ൽ പു​ന​ർ നി​ക്ഷി​പ്ത​മാ​ക്കി​യ ശേ​ഷം മ​ണ്ണാ​ർ​ക്കാ​ട് സ​ബ്ബ് ജ​യി​ൽ നി​ർ​മ്മാ​ണ​ത്തി​നാ​യി ര​ണ്ട് സേ​വ​ന​വ​കു​പ്പു​ക​ൾ ഭൂ​മി കൈ​മാ​റ്റ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ഉ​ട​മ​സ്ഥാ​വ​കാ​ശം റ​വ​ന്യു വ​കു​പ്പി​ൽ നി​ർ​ത്തി കൈ​വ​ശാ​വ​കാ​ശം ജ​യി​ൽ വ​കു​പ്പി​ന് കൈ​മാ​റി ന​ൽ​കു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.
2.86 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ജ​യി​ൽ നി​ർ​മ്മാ​ണ​ത്തി​നാ​യി ശു​പാ​ർ​ശ ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ 1.6221 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് ആ ​റൊ​ന്നി​ന് 1,97,600 രൂ​പ നി​ര​ക്കി​ൽ 3,20,52,696 രൂ​പ വി​ല നി​ശ്ച​യി​ച്ചാ​ണ് ഭൂ​മി ജ​യി​ൽ വ​കു​പ്പി​ന് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.
ഭൂ​മി അ​നു​വ​ദി​ച്ച ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വു, പാ​ട്ട​ത്തി​ന് ന​ൽ​കാ​ൻ പാ​ടി​ല്ല, ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ അ​റി​യാ​തെ മു​റി​ക്കാ​ൻ പാ​ടി​ല്ല, ഒ​രു വ​ർ​ഷ​ത്തി​ന​കം നി​ർ​ദി​ഷ്ട നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങ​ണം, ക​നാ​ൽ വ​ഴി സൗ​ക​ര്യം ത​ട​സ​പ്പെ​ടാ​ത്ത രീ​തി​യി​ൽ നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്ത​ണം തു​ട​ങ്ങി​യ നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് സ്ഥ​ലം ജ​യി​ൽ വ​കു​പ്പി​ന് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.
ജ​യി​ലി​നു വേ​ണ്ടി 2007 ൽ ​സ്ഥ​ലം ക​ണ്ടെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് 2014ൽ ​ലാ​ണ് സ്ഥ​ലം അ​ള​ക്കാ​നും മ​റ്റു​മാ​യു​ള്ള ഉ​ത്ത​ര​വ് ല​ഭി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ കോ​ർ​ട്ടേ​ഴ്സും ജ​യി​ൽ കെ​ട്ടി​ട​വും നി​ർ​മ്മി​ക്കു​ന്ന​തി​ന് ഏ​ഴ് ഏ​ക്ക​റോ​ളം സ്ഥ​ലം വേ​ണ​മെ​ന്ന് 2019 ഫെ​ബ്രു​വ​രി​യി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച അ​ന്ന​ത്തെ പാ​ല​ക്കാ​ട് ജ​യി​ൽ സു​പ്ര​ണ്ടാ​യി​രു​ന്ന എ​സ്.​ശി​വ​ദാ​സ​ൻ , നോ​ഡ​ൽ ഓ​ഫീ​സ​റാ​യ സി.​പി.​രാ​ജേ​ഷും പ​റ​ഞ്ഞി​രു​ന്ന​ത്.