കൊ​ടു​വാ​ളി​പ്പു​റം കോ​ള​നി​ക്കാ​ർ​ക്കു പ​ട്ട​യം അ​നു​വ​ദി​ക്ക​ണമെന്നാവശ്യം ശക്തം
Monday, June 14, 2021 12:24 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​മം​ഗ​ലം കൊ​ടു​വാ​ളി​പ്പു​റ​ത്ത് പോ​ളി​ടെ​ക്നി​ക്കി​ന് അ​നു​വ​ദി​ച്ച ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന പ​തി​നെ​ട്ടോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു.
പ​ട്ട​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ വീ​ട് റി​പ്പ​യ​ർ ചെ​യ്യു​ന്ന​തി​നോ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നോ ഇ​വ​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. മ​റ്റ് ഭൂ​മി ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ റ​വ​ന്യൂ ഭൂ​മി​യി​ൽ താ​മ​സം ആ​രം​ഭി​ച്ചി​ട്ട് 40 വ​ർ​ഷ​ത്തി​ല​ധി​കം ആ​വു​ന്നു. ഇ​തി​നി​ടെ അ​വി​ടെ താ​മ​സി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ കൈ​വ​ശ​രേ​ഖ ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ വീ​ട് പു​തു​ക്കി പ​ണി​യു​ന്ന​തി​നോ മ​രം മു​റി​ക്കു​ന്ന​തി​നോ മ​റ്റു ക്ര​യ​വി​ക്ര​യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നോ അ​വ​കാ​ശ​മി​ല്ല. എ​ന്നാ​ൽ സ്വ​സ്ഥ​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
76/1, 77/1 സ​ർ​വ്വേ ന​ന്പ​റി​ലു​ള്ള ഈ ​ഭൂ​മി ഇ​പ്പോ​ൾ വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ത്തെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി വ​ന​പാ​ല​ക​ർ എ​ത്തി ശ​ല്യം ചെ​യ്യു​ന്ന​താ​യി കോ​ള​നി​ക്കാ​ർ പ​റ​യു​ന്നു. വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യോ മ​റ്റോ ചെ​യ്യു​ന്പോ​ൾ വ​ന​പാ​ല​ക​ർ എ​ത്തി ത​ട​യു​ന്നു​വെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. പ​ട്ട​യം ത​രാ​നാ​കി​ല്ലെ​ങ്കി​ൽ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ഭൂ​മി ത​ന്ന് പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് കോ​ള​നി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ള​നി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ന്‍റെ വീ​ട് പാ​ടെ ത​ക​ർ​ന്നു. മ​റ്റു വീ​ടു​ക​ളും ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ ആ​ണ്. മ​ഴ ശ​ക്ത​മാ​യാ​ൽ വീ​ട് ത​ക​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കോ​ള​നി​ക്കാ​ർ. അ​തി​നാ​ൽ ഇ​വ​ർ​ക്ക് വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് പ​ട്ട​യം ല​ഭി​ക്ക​ണം. അ​തി​നു​ള്ള ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​രി​ൻ​റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ട​ന​ടി ഉ​ണ്ടാ​വേ​ണ്ട​ത്. ഇ​ല്ലെ​ങ്കി​ൽ പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി 18 കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​വ​ണം. സ്ഥ​ലം എം​എ​ൽ​എ എ​ൻ ഷം​സു​ദ്ദീ​ൻ, റ​വ​ന്യൂ വ​കു​പ്പ്, ജി​ല്ലാ ക​ള​ക്ട​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് പ​ല​ത​വ​ണ നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ​യും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.