കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു സാന്ത്വനവുമായി സം​വി​ധാ​യ​ക​ൻ എം.​പ​ത്മ​കു​മാ​ർ
Monday, June 14, 2021 12:24 AM IST
നെ​ന്മാ​റ : മാ​മാ​ങ്കം , ജോ​സ​ഫ് , ശി​ക്കാ​ർ , പ​രു​ന്ത് തു​ട​ങ്ങി ഹി​റ്റ് സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ൻ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും നി​ർ​ധ​ന​രാ​യ​വ​ർ​ക്കും സ​ഹാ​യ​ഹ​സ്ത​വു​മാ​യി രം​ഗ​ത്ത്.
നെ​ന്മാ​റ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ് ​ക്കി​ൽ​സ് ലേ​ർ​ണിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ഇ​തി​ഹാ​സി​ന്‍റെ സ​ഹ​ക​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന നൈ​വേ​ദ്യ പ​ഴം പ​ച്ച​ക്ക​റി സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന സൗ​ജ​ന്യ പ​ച്ച​ക്ക​റി വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന് സ​ഹാ​യ ഹ​സ്ത​വു​മാ​യാ​ണ് സം​വി​ധാ​യ​ക​ൻ രം​ഗ​ത്തെ​ത്തി​യ​ത്.
ജാ​തി മ​ത രാ​ഷ്ട്രീ​യ ബോ​ധ​മി​ല്ലാ​തെ സ​മൂ​ഹ സേ​വ​നം ന​ട​ത്തു​ന്ന ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ നാ​ടി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും, ഇ​ത്ത​രം ന​ന്മ​ക​ളാ​ണ് ലോ​ക​ത്തെ നി​ല​നി​ർ​ത്തു​ന്ന​തെ​ന്നും എം. ​പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു.
ലോ​ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച​തു മു​ത​ൽ നെ​ന്മാ​റ ബ്ലോ​ക്കി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലും , പ​റ​ന്പി​ക്കു​ളം, നെ​ല്ലി​യാ​ന്പ​തി, മം​ഗ​ലം​ഡാം ആ​ദി​വാ​സി കോ​ള​നി​ക​ളി​ലു​മാ​യി 2800 ല​ധി​കം കി​റ്റു​ക​ളാ​ണ് സി ​എ​ൽ എ​സ് എ​ൽ​ന്‍റെ വ​ള​ണ്ടി​യ​ർ​മാ​ർ മു​ഖേ​ന വീ​ടു​ക​ളി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.
ക​ർ​ഷ​ക​രി​ൽ നി​ന്നും പ​ച്ച​ക്ക​റി​ക​ൾ നേ​രി​ട്ട് ശേ​ഖ​രി​ക്കു​ന്ന​തി​ലൂ​ടെ വി​റ്റു പോ​വാ​നാ​വാ​തെ കി​ട​ന്നി​രു​ന്ന നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്ക് മി​ക​ച്ച വി​ല ന​ൽ​കാ​നും സം​ഘാ​ട​ക​ർ​ക്ക് ക​ഴി​ഞ്ഞു. ഈ ​വി​വ​രം കേ​ട്ട​റി​ഞ്ഞാ​ണ് എം.​പ​ത്മ​കു​മാ​ർ നേ​രി​ട്ടെ​ത്തി സൗ​ജ​ന്യ പ​ച്ച​ക്ക​റി വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് 1000 രൂ​പ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്.
തു​ക നെ​ന്മാ​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ദീ​പ​കു​മാ​ർ ഏ​റ്റു​വാ​ങ്ങി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ​ണി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.