പ​നം​കു​റ്റി​യി​ൽ ഇ​ട​വേ​ള​ക്കു​ശേ​ഷം ആ​ന​യി​റ​ങ്ങി; വ്യാ​പ​ക കൃ​ഷിനാ​ശ​ം
Monday, June 14, 2021 12:24 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര പ്ര​ദേ​ശ​മാ​യ പ​നം​കു​റ്റി​യി​ൽ ഇ​ട​വേ​ള​ക്കു​ശേ​ഷം ആ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശ​മു​ണ്ടാ​ക്കി.​തോ​ട്ട​ങ്ങ​ളി​ലെ പ്ലാ​വു​ക​ളെ​ല്ലാം മ​റി​ച്ചി​ട്ട് ച​ക്ക തി​ന്നു തീ​ർ​ക്കു​ക​യാ​ണ് ആ​ന​ക്കൂ​ട്ട​ങ്ങ​ൾ.
ചെ​റു​നി​ലം ജോ​ണി​യു​ടെ തോ​ട്ട​ത്തി​ൽ 34 ത​വ​ണ​യാ​ണ് ഇ​തി​ന​കം ആ​ന​യെ​ത്തു​ന്ന​ത്. തോ​ട്ട​ത്തി​ൽ ഇ​നി കാ​ര്യ​മാ​യ വി​ള​ക​ളൊ​ന്നും ശേ​ഷി​ക്കു​ന്നി​ല്ല. കു​റ​ച്ച് വ​ലി​യ തെ​ങ്ങു​ക​ൾ മാ​ത്ര​മെ ഉ​ള്ളു.​
അ​തി​ൽ നാ​ളി​കേ​രം മ​ച്ചി​ങ്ങ പ​രു​വ​മാ​കും മു​ന്പേ കു​ര​ങ്ങും മ​ല​യ​ണ്ണാ​നും ക​യ​റി ന​ശി​പ്പി​ക്കും. വി​ള​ക​ൾ നി​റ​ഞ്ഞു നി​ന്നി​രു​ന്ന തോ​ട്ട​ത്തി​ൽ ഇ​പ്പോ​ൾ അ​വി​ടെ​വി​ടെ മാ​ത്ര​മെ ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ള്ളു. ക​ഴി​ഞ്ഞ രാ​ത്രി ആ​ന​ക​ളെ​ത്തി തോ​ട്ട​ത്തി​ലെ ക​യ്യാ​ല കെ​ട്ടു​ക​ളെ​ല്ലാം ഇ​ടി​ച്ച് ത​ക​ർ​ത്തു.​സ​മീ​പ​ത്തെ തോ​ട്ട​ങ്ങ​ളി​ലും സ​മാ​ന​മാ​യ നാ​ശ ന​ഷ്ട​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ട്. നാ​ലം​ഗ സം​ഘ​മാ​ണ് ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​ഫ​ല​ങ്ങ​ളെ​ല്ലാം ത​ക​ർ​ത്തെ​റി​യു​ന്ന​ത്.​റ​ബ​ർ, വാ​ഴ, പൈ​നാ​പ്പി​ൾ, തെ​ങ്ങ് തു​ട​ങ്ങി ക​ണ്ട​തെ​ല്ലാം ഒ​ടി​ച്ച് ക​ള​യും.
കു​റെ തി​ന്നും പി​ന്നെ ച​വി​ട്ടി മെ​തി​ക്കും. പീ​ച്ചി വ​നാ​തി​ർ​ത്തി​യി​ലെ സോ​ളാ​ർ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. സ​മീ​പ​ത്തെ മ​ര​ങ്ങ​ൾ വേ​ലി​യി​ലേ​ക്ക് ത​ള്ളി​യി​ട്ടാ​ണ് ആ​ന​ക​ൾ വേ​ലി ത​ക​ർ​ക്കു​ക. ഇ​ങ്ങ​നെ ര​ണ്ടും മൂ​ന്നും നി​ര ഫെ​ൻ​സിം​ഗ് ക​ട​ന്നാ​ണ് ആ​ന​ക​ളെ​ത്തു​ക​യെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
മ​ര​ത്തി​നു മു​ക​ളി​ലൂ​ടെ (അ​ട്ട​പ്പാ​ടി മോ​ഡ​ൽ ) ക​ന്പി​വ​ലി​ച്ച് ഫെ​ൻ​സിം​ഗ് വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.