ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ ഓ​ഫീ​സ് മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Sunday, June 13, 2021 10:32 PM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ലെ ഫി​ഷ​റീ​സ് ഓ​ഫീ​സ​റെ ഓ​ഫീ​സ് മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ല​ക്കു​ടി ക​ടു​കു​റ്റി കാ​തി​കു​ടം മൂ​ത്തേ​ട​ത്ത് പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ രാ​ജേ​ഷി​നെ(48)​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു കൊ​ടു​ക്കാ​ൻ എ​ത്തി​യ ഫി​ഷ​റീ​സ് സ​ഹ​ക​ര​ണ സം​ഘം മെ​ന്പ​ർ​മാ​രാ​ണ് ഓ​ഫീ​സ​ർ നി​ല​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഒ​രു വ​ർ​ഷം മു​ന്പാ​ണ് ഓ​ഫീ​സ​റാ​യി രാ​ജേ​ഷ് മം​ഗ​ലം​ഡാ​മി​ൽ ചാ​ർ​ജെ​ടു​ത്ത​ത്. ലോ​ക്ഡൗ​ണ്‍ തു​ട​ങ്ങി​യ​തി​നു ശേ​ഷം ഫി​ഷ​റീ​സി​ന്‍റെ മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ഓ​ഫീ​സ് മു​റി​യി​ൽ ത​ന്നെ​യാ​യി​രു​ന്നു താ​മ​സം.

ഡാം ​പോ​ലീ​സും ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നും ഓ​ഫീ​സ​ർ​ക്ക് ചി​ല രോ​ഗ​ങ്ങ​ൾ അ​ല​ട്ടി​യി​രു​ന്നു​വെ​ന്നും എ​സ്ഐ നീ​ൽ ഹെ​ക്ട​ർ ഫെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു.

ഭാ​ര്യ: സു​മ (കെ​എ​സ്എ​ഫ്ഇ അ​ങ്ക​മാ​ലി ശാ​ഖ ജീ​വ​ന​ക്കാ​രി). മ​ക്ക​ളി​ല്ല. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ ച​ന്ദ്രി​ക, സു​ജാ​ത (ഗ​വ. യു.​പി സ്കൂ​ൾ, വെ​ള്ളി​ക്കു​ള​ങ്ങ​ര), വ​ത്സ​ല, രാ​ഗി​ണി.