കോ​വി​ഡ് അ​തി​ജീ​വ​ന പ്ര​തിസ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യി അ​ട്ട​പ്പാ​ടി​യി​ൽ കാ​ർ​ത്തു​ന്പി കു​ട​നി​ർ​മാ​ണം
Sunday, June 13, 2021 1:05 AM IST
അ​ഗ​ളി: കോ​വി​ഡ് 19 തി​ന്‍റെ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞ അ​ട്ട​പാ​ടി​യി​ൽ ആ​ദി​വാ​സി കൂ​ട്ടാ​യ്മ​യാ​യ ഭ​ത​ന്പ് ന്ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ർ​ത്തു​ന്പി കു​ട​നി​ർ​മ്മാ​ണം ആ​ദി​വാ​സി വ​നി​ത​ക​ൾ​ക്ക് പു​ത്ത​ൻ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളു​മേ​കി. വീ​ട്ടി​ലി​രു​ന്നോ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ഇ​രു​ന്നോ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ പ​തി​നാ​ലോ​ളം ഉൗ​രു​ക​ളി​ലെ ആ​ദി​വാ​സി വ​നി​ത​ക​ൾ കാ​ർ​ത്തു​ന്പി കു​ട നെ​യ്യു​ന്ന​ത് .
വി​വി​ധ നി​റ​മു​ള്ള കു​ട​ക​ൾ ക്കൊ​പ്പം പു​തി​യ സ്വ​പ്ന​ങ്ങ​ൾ കൂ​ടി നെ​യ്യു​വാ​ൻ അ​മ്മ മാ​ർ​ക്ക് വ​ഴി​യൊ​രു​ക്കു​ക കൂ​ടി​യാ​ണ് ഈ ​കുട​നി​ർ​മാ​ണം. സ്വ​ന്തം കു​ടി​ലി​ലി​രു​ന്നു കു​ട നി​ർ​മ്മി​ക്കാം എ​ന്ന​തി​നാ​ൽ ജോ​ലിയ്ക്ക് ​പോ​കാ​നും വ​രാ​നു​മു​ള്ള പ​ണ​വും സ​മ​യ​വും ലാ​ഭി​ക്കു​ന്ന​തി​നോ​ടൊ​പ്പം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടാ​നും സാ​ധി​ക്കു​ന്നു .
ഒ​രു കു​ട നെ​യ്യു​ന്ന​തി​നു മു​പ്പ​ത് രൂ​പ​യാ​ണ് ഇ​പ്പോ​ൾ കൂ​ലി​യാ​യി ന​ൽ​കു​ന്ന​ത്. പ​ത്തു മു​ത​ൽ പ​തി​ന​ഞ്ചു വ​രെ കു​ട ഒ​രാ​ൾ​ക്ക് ഒ​രു ദി​വ​സം നെ​യ്യാ​നാ​കും. തൊ​ഴി​ലു​റ​പ്പി​നു കി​ട്ടു​ന്ന വേ​ത​ന​ത്തേ​ക്കാ​ൾ കൂ​ടി​യ വേ​ത​നം ഇ​ത് വ​ഴി സ​ന്പാ​ദി​ക്കാ​നാ​കും . സ​മ​യ നി​ഷ്ഠ​യി​ല്ലാ​തെ വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യാം എ​ന്ന​തും ആ​ദി​വാ​സി കു​ടും​ബി​നി ക​ളെ ഈ ​മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു.
’ത​ന്പ് ’ കാ​ർ​ത്തു​ന്പി കു​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് 6 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്.
വ​ർ​ദ്ധി​ച്ചു വ​രു​ന്ന ആ​ദി​വാ​സി ശി​ശു മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് അ​തി​ജീ​വ​ന പ​ദ്ധ​തി എ​ന്ന​നി​ല​യി​ൽ 2015 ൽ ’​ത​ന്പ് ’കു​ട​നി​ർ​മ്മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷം ഉ​ണ്ടാ​യ പ്ര​ള​യ​വും ര​ണ്ടു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​യ കോ​വി​ഡ് വ്യാ​പ​ന​വും കു​ട​നി​ർ​മ്മാ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​വെ​ന്നു ത​ന്പ് പ്ര​വ​ർ​ത്ത​ക​ൻ കെ ​എ​ൻ ര​മേ​ശ് പ​റ​ഞ്ഞു.
കു​ട​നി​ർ​മ്മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മെ​റ്റീ​രി​യ​ൽ ത​ന്പ് പ്ര​വ​ർ​ത്ത​ക​ർ ഉൗ​രു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്നു. കു​ട​നി​ർ​മി​ച്ച​തി​നു ശേ​ഷം ത​ന്പ് തി​രി​ച്ചെ​ടു​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തേ തു​ട​ർ​ന്ന് സ്കൂ​ളു​ക​ളും ഹോ​സ്റ്റ​ലു​ക​ളും ക​ട​ക​ളും തു​റ​ക്കാ​ത്ത​ത് കു​ട വി​പ​ണി​യേ സാ​ര​മാ​യി ബാ​ധി​ച്ച​താ​യി ത​ന്പ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് പ​റ​ഞ്ഞു. അ​ത്ത​രം സാ​ഹ​ച​ര്യ​ത്തെ മ​റി ക​ട​ക്കു​വാ​ൻ സൊ​സൈ​റ്റി​ക​ൾ വ​ഴി​യു​ള്ള ഓ​ർ​ഡ​റു​ക​ൾ നേ​രി​ട്ട്പി​ടി​ക്കു​ക​യാ​ണ്.
ഇ​പ്പോ​ൾ അ​ട്ട​പ്പാ​ടി​യി​ൽ നി​ർ​മി​ക്കു​ന്ന കു​ട​ക​ൾ ബി.​പി.​സി.​എ​ൽ ലെ ​ജീ​വ​ന​ക്കാ​രു​ടെ സൊ​സൈ​റ്റി ക്ക് ​വേ​ണ്ടി​യാ​ണ്.
കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ബാ​ർ​ടു മാ​യി ചേ​ർ​ന്ന് അ​ൻ​പ​തു പേ​ർ​ക്ക് 15 ദി​വ​സ​ത്തെ കു​ട​നി​ർ​മ്മാ​ണം ത​ന്പ് ന​ട​ത്തി​യി​രു​ന്നു.
ഇ​തി​ന​കം അ​ട്ട​പ്പാ​ടി​യി​ലെ 350ല​തി​കം ആ​ദി​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ന്പ് കു​ട നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ക്ഷെ അ​ത്ര​യും പേ​ർ​ക്ക് തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്താ​ൻ ഇ​പ്പോ​ൾ ക​ഴി​യു​ന്നി​ല്ലെ​ന്ന് രാ​ജേ​ന്ദ്ര പ്ര​സാ​ദ് പ​റ​ഞ്ഞു. ത​ന്പ് ക​ണ്‍​വീ​ന​ർ കെ ​ഏ രാ​മു, ല​ക്ഷ്മി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് കു​ട​നി​ർ മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.