യൂത്ത് കോൺഗ്രസ് സമൂഹ അടുക്കള ശ്രദ്ധേയം
Sunday, June 13, 2021 1:05 AM IST
വ​ട​ക്ക​ഞ്ചേ​രി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ എം ​എ​ൽ എ , ​കെ പി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.​
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ ചു​വ​ട്ടു​പാ​ടം, യൂ​ത്ത് കെ​യ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം കോ​ഡി​നേ​റ്റ​ർ ഇ​ല്ല്യാ​സ് പ​ടി​ഞ്ഞാ​റെ​ക​ളം, യൂ​ത്ത് കെ​യ​ർ പ്ര​വ​ർ​ത്ത​ക​രാ​യ സ​തീ​ഷ് അ​ണ​ക്ക​പാ​റ, മു​ജീ​ബ് കാ​ര​യം​കാ​ട്, പി.​കെ. ന​ന്ദ​കു​മാ​ർ,മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ൻ​ദാ​സ്, കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി കെ. ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് നേ​താ​ക്ക​ളെ സ്വീ​ക​രി​ച്ചു. കോ​വി​ഡ് മൂ​ലം ഭ​ക്ഷ​ണ​ത്തി​ന് പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് ക​ഴി​ഞ്ഞ 23 ദി​വ​സ​മാ​യി ഉ​ച്ച ഭ​ക്ഷ​ണം എ​ത്തി​ക്കു​ക​യാ​ണ് യൂ​ത്ത് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ.​
ഓ​രോ ദി​വ​സ​വും 650 ഓ​ളം ഭ​ക്ഷ​ണ പൊ​തി​ക​ളാ​ണ് ഇ​വി​ടെ നി​ന്നും അ​ർ​ഹ​രി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ ചു​വ​ട്ടു​പ്പാ​ടം പ​റ​ഞ്ഞു. 23 ദി​വ​സം കൊ​ണ്ട് 9417 ഭ​ക്ഷ​ണ പൊ​തി​ക​ൾ ന​ൽ​കി ക​ഴി​ഞ്ഞു.​എ​ല്ലാ ദി​വ​സ​വും പു​ല​ർ​ച്ചെ 5.30 ന് ​തു​ട​ങ്ങു​ന്ന അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​നം 11 മ​ണി​യോ​ടെ ഭ​ക്ഷ​ണ പൊ​തി​ക​ളാ​ക്കി യൂ​ത്ത് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തോ​ടെ​യാ​ണ് അ​വ​സാ​നി​ക്കു​ക. സു​മ​ന​സു​ക​ളു​ടെ സന്മന​സി​ലാ​ണ് ബാ​ങ്ക് കെ​ട്ടി​ട​ത്തി​ൽ സ​മൂ​ഹ അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.