തോ​ടി​ന്‍റെ അ​രി​കു ഭി​ത്തി പു​ന​ർ നി​ർ​മ്മി​ച്ചി​ല്ല;​ പ്ര​തി​സ​ന്ധി​യി​ലാ​യി ക​ർ​ഷ​ക​ർ
Sunday, June 13, 2021 1:05 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന തോ​ടി​ന്‍റെ അ​രി​ക് ഭി​ത്തി പു​ന​ർ​നി​ർ​മ്മി​ക്കാ​ത്ത​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.​ തോ​ടി​ലൂ​ടെ വ​രു​ന്ന വെ​ള്ളം കൃ​ഷി സ്ഥ​ല​ത്ത് കൂ​ടി ഒ​ഴു​കു​ന്ന​തി​നാ​ൽ കൃ​ഷി ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ജി​ല്ല​യി​ൽ ത​ന്നെ മി​ക​ച്ച രീ​തി​യി​ൽ നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്ന ശ്രീ​കൃ​ഷ്ണ​പു​രം പു​ഞ്ച​പ്പാ​ടം പാ​ട​ശേ​ഖ​ര​സ​മി​തി യി​ലാ​ണ് ഈ ​ദു​ര​വ​സ്ഥ. 3 വി​ള കൃ​ഷി​ചെ​യ്തി​രു​ന്ന പാ​ട​ശേ​ഖ​രം ത​രി​ശ്ശി​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ.​ ഏ​ത് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും നെ​ൽ​കൃ​ഷി​യെ മാ​ത്രം സ്നേ​ഹി​ച്ച് മൂ​ന്നു വി​ള നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ൽ ഒ​രു വി​ള മാ​ത്ര​മാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്.
2018 ൽ ​ഉ​ണ്ടാ​യ ആ​ദ്യ പ്ര​ള​യ​ത്തി​ലാ​ണ് തോ​ടി​ന്‍റെ അ​രി​ക് ഭി​ത്തി പ​ല​യി​ട​ത്താ​യി ത​ക​ർ​ന്ന​ത്.​പാ​ട​ശേ​ഖ​ര സ​മി​തി​യി​ലെ 50 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് നെ​ൽ​കൃ​ഷി മാ​ത്രം ഇ​റ​ക്കി​യി​രു​ന്നു.​ചാ​ക്കു​ക​ളി​ൽ മ​ണ്ണ് നി​റ​ച്ച് ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഭി​ത്തി പോ​ലെ സ്ഥാ​പി​ച്ച് കൃ​ഷി ചെ​യ്യാ​മെ​ന്ന മോ​ഹ​വും വി​ഫ​ല​മാ​യി.
കൃ​ഷി​യി​ട​ത്തി​ലൂ​ടെ​യു​ള്ള വെ​ള്ളൊ​ഴു​ക്ക് ത​ട​യാ​ൻ കൃ​ഷി​യി​ട​ത്തി​ന്‍റെ ഇ​ട​യി​ലൂ​ടെ സ​മാ​ന്ത​ര​മാ​യ ഒ​രു കൈ​ത്തോ​ടു ക​ർ​ഷ​ക​ർ നി​ർ​മ്മി​ച്ചി​രു​ന്നു.​കാ​ല​ക്ര​മേ​ണ കൈ​തോ​ട് വ​ലി​യ തോ​ടാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട​ത് വി​പ​രീ​ത ഫ​ലം സൃ​ഷ്ട്ടി​ച്ചു.​ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും,കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യും തോ​ടി​ന്‍റെ ത​ക​ർ​ന്ന അ​രി​ക് ഭി​ത്തി​ക​ൾ പു​ന​ർ​നി​ർ​മ്മി​ക്കാ​ൻ ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.