കോയന്പത്തൂരിൽ പ്രതിഷേധ സമരം
Sunday, June 13, 2021 1:05 AM IST
കോ​യ​ന്പ​ത്തൂ​ർ: പെ​ട്രോ​ൾ ഡീ​സ​ൽ, പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ​മ​രം ന​ട​ത്തി.​അ​വി​നാ​ശി റോ​ഡ് അ​ണ്ണാ സ്റ്റാ​ച്യു​വി​നു സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് സം​സ്ഥാ​ന​കോ​ണ്‍​ഗ്ര​സ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് മ​യൂ​രാ ജ​യ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ല വ​ർ​ധ​ന​വി​നെ​തി​രെ പ്ര​തീ​ക​മാ​യി ബൈ​ക്കി​നെ ശ​വ​മ​ഞ്ച​ത്തി​ൽ ചു​മ​ന്നു​കൊ​ണ്ടാ​ണ് സ​മ​രം ചെ​യ്ത​ത്.
അ​തു​പോ​ലെ ത​ന്നെ കി​ണ​ത്തു ക​ട​വി​ലും പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കി​ണ​ഞ്ഞു ക​ട​വ് ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പ​മു​ള്ള​പെ​ട്രോ​ൾ ബ​ങ്കി​നു മു​ന്നി​ൽ ഏ​രി​യാ ഭാ​ര​വാ​ഹി വി​ദ്യാ​സാ​ഗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​ര​ത്തി​ൽ പെ​ട്രോ​ൾ ,ഡീ​സ​ൽ വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ​യും, വി​ല​ക്ക​യ​റ​റം കു​റ​യ്ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും സ​മ​രം ന​ട​ത്തി.​ഭാ​ര​വാ​ഹി​ക​ളാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സെ​ന്തി​ൽ​കു​മാ​ർ, ര​ത്ന​സ്വാ​മി, ജ​ഗ​ദീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.