കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ജൂ​നി​യ​ർ റെ​ഡ്ക്രോ​സ്
Sunday, June 13, 2021 1:03 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കോ​വി​ഡ് മ​ഹാ​മാ​രി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൈ​കോ​ർ​ത്ത് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ജൂ​നി​യ​ർ റെ​ഡ് ക്രോ​സ് (ജെ.​ആ​ർ.​സി) യൂ​ണി​റ്റു​ക​ൾ.
വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ പ​രി​ധി​യി​ലെ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ൾ​പ്പെ​ടെ പ​തി​മൂ​ന്ന് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ജെ. ​ആ​ർ.​സി പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ മാ​സ്കു​ക​ൾ, ക​യ്യു​റ​ക​ൾ, മു​ഖാ​വ​ര​ണം, സാ​നി​റ്റൈ​സ​ർ,ആ​ന്‍റി​ജ​ൻ കി​റ്റു​ക​ൾ,പി.​പി.​ഇ കി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യ​ട​ങ്ങു​ന്ന പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ നേ​രി​ട്ടെ​ത്തി​ച്ചു ന​ൽ​കി​യ​ത്.​ഉ​പ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ്,ജോ. ​കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ന​സിറു​ദ്ദീ​ൻ, കെ.​എം.​മു​സ്ത​ഫ,വി​വി​ധ സ്കൂ​ൾ കൗ​ണ്‍​സി​ല​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി.​കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ന​ൽ​കി​യ സാ​മ​ഗ്രി​ക​ൾ പ്ര​സി​ഡ​ണ്ട് ജ​സീ​ന അ​ക്ക​ര ജെ.​ആ​ർ.​സി പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.​ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റി​ങ്ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​റ​യി​ൽ മു​ഹ​മ്മ​ദ​ലി,മ​നോ​ജ്,ന​സ​റു​ദ്ദീ​ൻ,കെ.​എം.​മു​സ്ത​ഫ,കെ.​പി.​നീ​ന,ഷീ​ബ പ​ങ്കെ​ടു​ത്തു.​കോ​വി​ഡ് ഒ​ന്നാം ത​രം​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ആ​റ് ല​ക്ഷം മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്ത ജൂ​നി​യ​ർ റെ​ഡ് ക്രോ​സി​ന്‍റെ മാ​സ്ക് ചാ​ല​ഞ്ചി​ൽ മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചി​രു​ന്നു.