തെ​ങ്ങ് വീ​ണ് വീ​ട് തകർന്നു
Sunday, June 13, 2021 1:03 AM IST
എ​ട​ത്ത​നാ​ട്ടു​ക​ര : എ​ട​ത്ത​നാ​ട്ടു​ക​ര ച​ള​വ ചേ​ല​ക്കോ​ട​ൻ അ​ബ്ബാ​സി​ന്‍റെ വീ​ടി​ന് മു​ക​ളി​ലാ​ണ് തെ​ങ്ങ് വീ​ണ​ത്.
ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് തേ​ങ്ങ പൊ​ട്ടി വീ​ടി​നു​മു​ക​ളി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
അ​ബ്ബാ​സി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
വീ​ട് പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള സ​ഹാ​യം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ബ്ബാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​പ്ര​തി​നി​ധി​ക​ളും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.