വെ​രു​കു കു​ഞ്ഞുങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, June 13, 2021 1:00 AM IST
ചി​റ്റൂ​ർ: പൊ​ൽ​പ്പു​ള്ളി​യി​ൽ കു​ള​ത്തി​നരികെ ക​ണ്ടെ​ത്തി​യ വെ​രു​കു കു​ഞ്ഞുങ്ങ​ളെ ഒ​ല​വ​ക്കോ​ട് ഫോ​റ​സ്റ്റ് റാ​പ്പി​ഡ് റെസ്പോ​ണ്‍​സി​നു കൈ​മാ​റി .ഇ​ന്ന​ലെ കാ​ല​ത്ത് തു​ന്പി​പ്പ​ള്ള​ത്ത് സ്വ​കാ​ര്യ വ്യ​ക്തിയു​ടെ കു​ള​ത്തി​നു സ​മീ​പ​ത്ത് നാ​ട്ടു​കാ​രാണ് ​അ​പ​ക​ടാ​വ​സ്ഥ​യി​ൽ വെ​രു​കു​കുഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്.​
സ​മീ​പ​വാസിയാ​യ ര​മേ​ശ് വി​വ​രം ചി​റ്റൂ​ർ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു.​ഡ​പ്യൂട്ടി ​പോ​സ്റ്റ് വാ​ർ​ഡ​ൻ സ​നു എം​സ​നോ​ജ്, വാ​ർ​ഡ​ൻ​മാ​രാ​യ വി.​സു​രേ​ഷ് ,ആ​ർ ര​മേശ് ​കു​മാ​ർ ,എ​ന്നി​വ​ർ വെ​രു​കി​നെ സം​ര​ക്ഷി​ച്ച് സ്ഥ​ല​ത്തെ​ത്തി ഫോ​റ​സ്റ്റ് ടീ​മിനു ​വെ​രു​കു കു​ഞ്ഞു​ങ്ങ​ളെ കൈ​മാ​റി.