നെന്മേനി​യി​ൽ പു​ലി​യെ​ നിരീക്ഷിക്കാൻ കാമ​റ​ക​ൾ സ്ഥാപി​ച്ചു
Sunday, June 13, 2021 1:00 AM IST
കൊ​ല്ല​ങ്കോ​ട്: നെന്മേനി​ക്കു സ​മീ​പം പു​ലി​ ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി ആ​ടുക​ൾ നാ​യ​ക​ളേ​യും കൊ​ന്നു തി​ന്ന സ്ഥ​ല ത്ത് ​കൊ​ല്ല​ങ്കോ​ട് വ​നം വ​കു​പ്പ് അ​ധി​കൃ​തർ ​പട്രോ​ളി​ങ്ങ് ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പ​ക​ലും രാ​ത്രി​യി​ലും ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ൽ പട്രോ​ളി​ങ്ങ് ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് .
ഇ​ന്ന​ലെ ചേ​കോ​ൽ ,കൊ​ശ​വ​ൻ​കോ​ട് എ​ന്നി​വി​ടങ്ങ​ളി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ പു​ലിയുടെ നീക്കം ​അ​റി​യാ​ൻ വ​ന​പാ​ല​ക​ർ ര​ണ്ടു നി​രീക്ഷ​ണ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടുണ്ട്. ​രാ​ത്രി എ​ട്ടു ക​ഴി​ഞ്ഞാ​ൽ ത​നി​ച്ച് പൊ​തു ന​ട​ന്നു പോ​വു​ന്ന​തു ഒ​ഴി​വാ​ക്കി വീ​ടു​ക​ൾക്കു ​മു​ന്നി​ൽ പ​ല​രും വ​രെ വൈ​ദ്യു​തി വിള​ക്കു​ക​ൾ ക​ത്തി​ക്കു​വാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കുയാ​ണ്. രാ​ത്രി സ​മ​യ​ങ്ങ​ളിൽ ​പു​ലി​യു​ടേ​തെ​ന്നു ഗ​ർ​ജ്ജി​ക്കു​ന്ന ശ​ബ് ദം​കേ​ട്ടാ​ൽ പ്ര​ദേ​ശ​ത്ത​്​ പട്രോ​ളി​ങ്ങ് ന​ട​ത്തു​ന്ന​ വ​ന​പാ​ല​ക​രെ മൊ​ബൈ​ലി​ൽ അ​റി​യി​ക്കാ​നും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടുണ്ട്. ​
വ​ന​മേ ഖ ​ല യ്ക്കു ​സ​മീ​പ​ത്തെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രുടെ ​ആ​ശ​ങ്ക ഒ​ഴി​വാ​ക്കാ​നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ്ഥ​ല​ത്തെത്തി​യി​രു​ന്ന എംഎ​ൽഎ കെ.​ബാ​ബു വ​ന​പാ​ല​ക​ർ​ക്ക് ശു​പാ​ർ​ശ ചെ​യ്തി​രുന്നു.