ഡ്രൈ​വ​ർ​മാ​ർ​ക്ക് കെസിവൈഎം യു​വ​ജ​ന​ങ്ങ​ളു​ടെ സ്നേ​ഹാ​ദ​രം
Friday, June 11, 2021 12:40 AM IST
ക​ല്ല​ടി​ക്കോ​ട്: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് കോ​വി​ഡി​നു മു​ന്പി​ൽ പ​ത​റാ​തെ കോ​ഴി​ക്കോ​ട് പാ​ല​ക്കാ​ട് ഹൈ​വേ​യി​ൽ ക​ല്ല​ടി​ക്കോ​ട്, ഭ​ക്ഷ​ണ പൊ​തി വി​ത​ര​ണം ചെ​യ്ത് യു​വ​ജ​ന​ങ്ങ​ളുടെ ആ​ദ​ര​വ് . ക​ർ​ശ​ന ലോ​ക്ക് ഡൌ​ണ്‍ ആ​യി​രു​ന്ന ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം കി​ട്ടാ​തെ വ​ല​ഞ്ഞ ഡ്രൈ​വ​ർ​മാ​ർ​ക്കും ഒ​പ്പം തെ​രു​വി​ൽ അ​ല​യു​ന്ന യാ​ച​ക​ർ​ക്കും കെ​സി​വൈ​എം യു​വ​ജ​ന​ങ്ങ​ൾ രാ​ത്രി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. പൊ​ന്നം​കോ​ട് ഫോ​റോ​ന​യി​ലെ ഓ​രോ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ഭ​ക്ഷണ പൊ​തി​ക​ൾ ശേ​ഖ​രി​ച്ചാ​ണ് ഹൈ​വേ യി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. ഓ​രോ പ​ള്ളി​ക​ളി​ൽ നി​ന്നും നൂ​റോ​ളം പൊ​തി​ക​ളാ​ണ് ഓ​രോ ദി​വ​സ​വും വി​ത​ര​ണം ചെ​യ്ത​ത് .
ഭ​ക്ഷ​ണ പൊ​തി വി​ത​ര​ണ​ത്തി​നു, ഫോ​റോ​ന​യി​ലെ വൈ​ദി​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പൊ​ന്നംകോ​ട് ഫൊ​റോ​ന കെ.​സി.​വൈ. എം. ​പ്ര​സി​ഡ​ന്‍റ് ലി​ൻ​സ​ണ്‍ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ജി​ൻ​സ് മോ​ൻ , ട്ര​ഷ​റ​ർ ടി​ജോ അ​റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.