ക​നാ​ലി​ലെ കു​റ്റി​ക്കാ​ടും ത​ട​യ​ണ​യും വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​ന് ത​ട​സ​മാ​കുന്നു
Friday, June 11, 2021 12:40 AM IST
മ​ല​ന്പു​ഴ: മ​ഴ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ൽ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം അ​ടി​യ​ന്തി​ര​മാ​യി ക​നാ​ൽ വെ​ള്ളം തു​റ​ന്നു വി​ട്ടെ​ങ്കി​ലും ക​നാ​ലി​ലെ കു​റ്റി​ചെ​ടി​ക​ളും അ​വ​യി​ൽ ത​ട​ഞ്ഞു നി​ൽ​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ​ക്കും പു​റ​മെ ചി​ല ക​ർ​ഷ​ക​ർ ത​ന്നെ പ്ര​ധാ​ന ക​നാ​ലി​ൽ മ​ണൽ​ചാ​ക്കു നി​ര​ത്തി ത​ട​യ​ണ നി​ർ​മ്മി​ച്ച​തും ക​നാ​ലി​ലെ സു​ഗ​മ​മാ​യ ഒ​ഴു​ക്കി​നു ത​ട​സ​മാ​വു​ന്നു. ക​നാ​ലി​ന്‍റെ വാ​ല​റ്റ പ്ര​ദേ​ശ​മാ​യ കു​ത്ത​ന്നൂ​ർ, പെ​രു​ങ്ങോ​ട്ടു കു​റു​ശ്ശി, മ​ങ്ക​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം കി​ട്ട​ണ​മെ​ങ്കി​ൽ ത​ന്നെ തു​റ​ന്നു വി​ട്ട ദി​വ​സം മു​ത​ൽ ഏ​ഴു​ദി​വ​സം വ​രെ ക​ഴി​ഞ്ഞേ കി​ട്ടാ​റു​ള്ളൂ​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.
വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ മാ​ത്ര​മേ ക​നാ​ൽ വൃ​ത്തി​യാ​ക്കാ​റു​ള്ളൂ അ​ത് ര​ണ്ടാം വി​ള സ​മ​യ​ത്താ​ണ്. മെ​യ്, ​ജൂ​ണ്‍ സ​മ​യ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ൽ ക​നാ​ൽ​വെ​ള്ള​ത്തി​ന്‍റെ ആ​വ​ശ്യ മു​ണ്ടാ​കാ​റി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഒ​ന്നാം വി​ള സ​മ​യ​ത്ത് ക​നാ​ൽ വൃത്തി​യാ​ക്കേ​ണ്ട​താ​യ ആ​വ​ശ്യം വ​രാ​ത്ത​തെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.
ക​നാ​ലി​ൽ സ്വ​യം ത​ട​യ​ണ​ക​ൾ കെ​ട്ടി ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ വെ​ള്ളം തി​രി​ച്ചു​വി​ടു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​ണെ​ങ്കി​ലും മ​റ്റു ക​ർ​ഷ​ക​ർ ആ​രും ത​ന്നെ അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ടാ​റി​ല്ല​ത്രെ. എ​ന്നാ​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ത​ട​യ​ണ പ്ര​ശ്ന​ത്തി​ൽ ക​ർ​ഷ​ക​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വാ​റു​ണ്ടെ​ന്നും ക​ർ​ഷ​ക​ർ ത​ന്നെ പ​റ​യു​ന്നു.​ഇ​ത്ത​ര​ത്തി​ൽ ത​ട​സങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​ധി​കൃ​ത​രും വ​രാ​റി​ല്ല​ത്രെ.