തേ​ങ്ങ വി​ല ഇ​ടി​യു​ന്നു: കേ​ര ക​ർ​ഷ​ക​ർ ക​ണ്ണീ​രി​ൽ
Friday, June 11, 2021 12:37 AM IST
നെന്മാ​റ : നാ​ളി​കേ​ര​ത്തി​ന് വി​ല നാ​ൾ​ക്കു​നാ​ൾ കു​റ​യു​ന്നു. 2021 മാ​ർ​ച്ച് മാ​സ​ത്തി​ൽ നാ​ളി​കേ​ര​ത്തി​ന് ക​ർ​ഷ​ക​ർ​ക്ക് കി​ലോ​യ്ക്ക് 48 രൂ​പ​യും ചി​ല്ല​റ വി​ല 56 രൂ​പ​യും വ​രെ ഉ​യ​ർ​ന്ന ഉ​ൽ​പ​ന്ന​മാ​ണ് ജൂ​ണ്‍ മാ​സം ആ​ദ്യ​മാ​യ​തോ​ടെ വി​ല ഇ​റ​ങ്ങി 28 രൂ​പ​യി​ലെ​ത്തി. മ​ഴ ശ​ക്ത​മാ​യ​തി​ൽ കൊ​പ്ര​ക്കാ​യി വെ​ട്ടി ഉ​ണ​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ കി​ലോ​യ്ക്ക് 28 രൂ​പ​യ്ക്ക് വി​റ്റ​ഴി​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ്.

വേ​ന​ൽ​ക്കാ​ല​മാ​യ​തോ​ടു​കൂ​ടി നാ​ളി​കേ​രം പെ​ട്ടെ​ന്ന് മൂ​പ്പെ​ത്തി ഉ​ൽ​പാ​ദ​നം കൂ​ടി​യ​തും ക​ഴി​ഞ്ഞ ജൂ​ണി​നു ശേ​ഷം കൊ​റോ​ണ ഭീ​തി​യി​ൽ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലും വ​ഴി​യോ​ര ഇ​ള​നീ​ർ ക​ച്ച​വ​ട​വും കു​റ​ഞ്ഞ​തോ​ടെ പൊ​ള്ളാ​ച്ചി ഉ​ടു​മ​ൽ​പേ​ട്ട തു​ട​ങ്ങി​യ ത​മി​ഴ്നാ​ട്ടി​ലെ പ്ര​ധാ​ന ഇ​ള​നീ​ർ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ തോ​ട്ട​ങ്ങ​ളി​ൽ നി​ന്ന് ഇ​ള​നീ​ർ വി​ൽ​പ്പ​ന കു​റ​ഞ്ഞ​തി​നാ​ൽ ഇ​ള​നീ​രി​ന് ആ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​വ ഇ​പ്പോ​ൾ വി​പ​ണി​യി​ൽ തേ​ങ്ങ​യാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് വി​ല താ​ഴെ ഇ​റ​ങ്ങി​യ​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. തേ​ങ്ങ പൊ​തി​ക്കു​ന്ന​തി​ന് ഒ​രെ​ണ്ണ​ത്തി​ന് 90 പൈ​സ മു​ത​ൽ ഒ​രു രൂ​പ വ​രെ കൂ​ലി കൊ​ടു​ക്കേ​ണ്ട​തു​ണ്ട്.

പൊ​തി​ച്ച തേ​ങ്ങ ക​ർ​ഷ​ക​ർ​ക്ക് വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ക​ട​ത്ത് കൂ​ലി വേ​റെ​യും വ​രും. വെ​ളി​ച്ചെ​ണ്ണ വി​പ​ണി വി​ല​യെ ആ​ശ്ര​യി​ച്ച് നാ​ളി​കേ​ര​ത്തി​ന് വി​ല കു​റ​യു​ന്ന​ത് പ​തി​വാ​ണ്.
വെ​ളി​ച്ചെ​ണ്ണ വി​ല ത​യ്യാ​ർ നി​ര​ക്ക് 180 മു​ത​ൽ 200 വ​രെ​യാ​യി കു​റ​യു​ക​യും ചെ​യ്തു. ഇ​തും നാ​ളി​കേ​ര വി​ല​യി​ടി​വി​ന് കാ​ര​ണ​മാ​യി അ​തേ​സ​മ​യം 95 രൂ​പ 110 രൂ​പ വി​ല​യി​ൽ വി​ൽ​പ്പ​ന ഉ​ണ്ടാ​യി​രു​ന്ന പാ​മോ​യി​ലും മ​റ്റു ഭ​ക്ഷ്യ​എ​ണ്ണ​ക​ളും വെ​ളി​ച്ചെ​ണ്ണ വി​ല​ക്ക് തു​ല്യ​മാ​യ 175 രൂ​പ​യ്ക്കും 200 നും ​ഇ​ട​യി​ൽ ചി​ല്ല​റ​വി​ല്പ​ന വി​ല എ​ത്തി.

എ​ന്നാ​ൽ പാ​യ്ക്ക​റ്റി​ലും കു​പ്പി​ക​ളി​ലും നി​റ​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ബ്രാ​ൻ​ഡ​ഡ് വെ​ളി​ച്ചെ​ണ്ണ വി​ല​യി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല.