വാ​ണി​യ​ന്പാ​റ​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​ം
Sunday, May 16, 2021 11:09 PM IST
വ​ട​ക്ക​ഞ്ചേ​രി: തൃ​ശൂ​ർ ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ത്തെ ട്രി​പ്പി​ൾ ലോ​ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ വാ​ണി​യ​ന്പാ​റ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
കൂ​ടു​ത​ൽ പോ​ലി​സി​നെ വി​ന്യ​സി​ച്ച് ആ​റു​വ​രി​പ്പാ​ത ര​ണ്ട് വ​രി​പ്പാ​ത​യാ​ക്കി ചു​രു​ക്കി​യാ​ണ് ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ടു​പ്പി​ച്ചി​ട്ടു​ള്ള​ത്.​ദേ​ശീ​യ​പാ​ത​യാ​യ​തി​നാ​ൽ പൂ​ർ​ണ്ണ​മാ​യും അ​ട​ച്ചി​ട്ടു​ള്ള സം​വി​ധാ​നം ഒ​രു​ക്കാ​നാ​കി​ല്ല.
തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള അ​വ​ശ്യ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് യാ​ത്രാ​നു​മ​തി​യു​ള്ള​ത്.​തൃ​ശൂ​രി​ലെ ട്രി​പ്പി​ൾ ലോ​ക് ഡൗ​ണ്‍ വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളേ​യും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കും.​ ഇ​വി​ടെ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ വി​ദ​ഗ്ദ്ധ ചി​കി​ത്സ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്, ജൂ​ബി​ലി മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ തു​ട​ങ്ങി​യ ആ​ശു​പ​തി​ക​ളെ​യാ​ണ്. ലോ​ക്ഡൗ​ണി​ന്‍റെ പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​കു​ന്പോ​ൾ രോ​ഗി​യു​ടെ ആ​ശ്രി​ത​രു​ടെ യാ​ത്ര​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​ക​ളു​ണ്ട്.