3145 പേ​ർ​ക്കുകൂടി കോ​വി​ഡ്
Sunday, May 16, 2021 11:09 PM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്നലെ 3145 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 1694 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 1436 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 6 പേ​ർ, 9 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.2609 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 25378 ആ​യി. ആ​കെ 10362 പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 3145 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 30.35 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ജി​ല്ല​യി​ൽ ഇ​ന്നലെ 45 കോ​വി​ഡ് മ​ര​ണ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. 2019 മാ​ർ​ച്ച് ജി​ല്ല​യി​ൽ ആ​കെ 284 മ​ര​ണ​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

അട്ടപ്പാടി ഊരുകളിൽ നിയന്ത്രണം

പാലക്കാട്: അ​ട്ട​പ്പാ​ടി​യി​ലെ ഉൗ​രു​ക​ളി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഉൗ​രു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യ​താ​യി ഐ.​ടി.​ഡി.​പി. പ്രോ​ജെ​ക്ട് ഓ​ഫീ​സ് വി. ​കെ.​സു​രേ​ഷ്കു​മാ​ർ അ​റി​യി​ച്ചു. ഉൗ​രു​ക​ളി​ൽ നി​ന്ന് പു​റ​ത്തു പോ​കു​ന്ന​തി​നും പു​റ​ത്ത് നി​ന്നു​ള്ള​വ​ർ ഉൗ​രു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഉൗ​രു നി​വാ​സി​ക​ൾ പു​റ​ത്ത് പോ​വാ​തി​രി​ക്കാ​നാ​യി ഉൗ​രു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, മ​രു​ന്നു​ക​ൾ, മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ഐ.​ടി.​ഡി.​പി. ദ്രു​ത​ക​ർ​മ്മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ശ്യ​മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന​താ​യും ഉൗ​രു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ​ഞ്ച​രി​ക്കു​ന്ന മാ​വേ​ലി സ്റ്റോ​റു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.