ക​ണി​ച്ചി​പ​രു​ത​യി​ലെ പ്ലാ​ന്‍റി​ൽനി​ന്നും ഓ​ക്സി​ജ​ൻ വി​ത​ര​ണം തു​ട​ങ്ങി
Sunday, May 16, 2021 11:09 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ക​ണി​ച്ചി​പ​രു​ത​യി​ലെ പു​തി​യ പ്ലാ​ന്‍റി​ൽ നി​ന്നും ഓ​ക്സി​ജ​ൻ നി​റ​ച്ച സി​ലി​ണ്ട​റു​ക​ൾ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് വി​ത​ര​ണം തു​ട​ങ്ങി. പാ​ല​ക്കാ​ടി​നു പു​റ​മെ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലേ​ക്കാ​ണ് ഇ​ന്ന​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ക​യ​റ്റി പോ​യ​ത്.
വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഇ​ന്ന​ലെ ആ​ർ ഡി ​ഒ, ത​ഹ​സി​ൽ​ദാ​ർ തു​ട​ങ്ങി​യ​വ​ർ പ്ലാ​ൻ​റി​ലെ​ത്തി സ്ഥി​തി വി​ല​യി​രു​ത്തി. മെ​യി​ൻ​റ​ന​ൻ​സി​നാ​യി ഇ​ന്ന് പ്ലാ​ന്‍റ് അ​ട​ച്ചി​ടും.

നാ​ളെ മു​ത​ൽ വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ഇ​നി മു​ത​ൽ ആ​ഴ്ച​യി​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളും പ്ലാ​ൻ​റി​ന്‍റെ മെ​യി​ന്‍റ​ന​ൻ​സി​നാ​യി മാ​റ്റി​വെ​ക്കു​മെ​ന്ന് ഉ​ട​മ പീ​റ്റ​ർ സി.​മാ​ത്യു പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന പെ​ട്ടെ​ന്നു​ള്ള മാ​റ്റ​ങ്ങ​ൾ പ്ലാ​ൻ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തേ​യും ബാ​ധി​ക്കു​ന്നു​ണ്ട്.

അ​തേ സ​മ​യം, ഉ​ല്പാ​ദി​പ്പി​ക്കു​ന്ന ഓ​ക്സി​ജ​ന്‍റെ പ്യൂ​രി​റ്റി 99.99 എ​ന്ന​തി​ൽ നി​ന്ന് 100 ശ​ത​മ മാ​ന​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ന്നു വ​രു​ന്നു​ണ്ടെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു.​മ​ണി​ക്കൂ​റി​ൽ 250 ക്യു​ബി​ക് മീ​റ്റ​ർ വാ​ത​ക ഓ​ക്സി​ജ​നും 235 കി​ലോ​ലി​റ്റ​ർ ദ്ര​വ ഓ​ക്സി​ജ​നു​മാ​ണ് ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ക. പ്ലാ​ന്‍റി​ന് എ​ന്തെ​ങ്കി​ലും ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ ത​ന്നെ ഒ​രാ​ഴ്ച വി​ത​ര​ണ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ലെ ടാ​ങ്കു​ക​ളി​ൽ സ്റ്റോ​ർ ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ട്.​

മ​റ്റു പ്ലാ​ന്‍റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക സ​വി​ശേ​ഷ​ത​യാ​ണ് ഇ​ത്.​മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ മാ​ത്ര​മെ ഇ​വി​ടെ ഉ​ല്പാ​ദ​ന​മു​ള്ളു.​പു​തി​യൊ​രു പ്ലാ​ന്‍റി​ൽ നി​ന്നു കൂ​ടി ഓ​ക്സി​ജ​ൻ ഉ​ല്പാ​ദ​നം ആ​രം​ഭി​ച്ച​തോ​ടെ ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​ന് വ​ലി​യ അ​ള​വി​ൽ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.