പൊ​ടി​വി​ത​ നടത്തിയ ക​ർ​ഷ​ക​ർ ക​ണ്ണീ​രി​ൽ
Sunday, May 16, 2021 11:09 PM IST
നെന്മാറ : പൊ​ടി​യി​ൽ വി​ത​ച്ച പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം കൂ​ടി വി​ത്ത് എ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. അ​യി​ലൂ​ർ പു​ത്ത​ൻ​ത​റ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പൊ​ടി വി​ത​യാ​ണ്‍ പ​തി​വെ​ങ്കി​ലും ഇ​ത്ത​വ​ണ ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ ക​ർ​ഷ​ക നി​രാ​ശ​യി​ലാ​യി. വി​ത ന​ട​ത്തി​യ പാ​ട​ങ്ങ​ളി​ൽ വെ​ള്ളം ഒ​ഴി​ഞ്ഞു പോ​യി​ല്ലെ​ങ്കി​ൽ വി​ത ന​ശി​ക്കും. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വെ​യി​ല് ക​ണ്ടാ​ൽ മാ​ത്ര​മേ വി​ത​ച്ച വി​ത്ത് മു​ള​ച്ചു​പൊ​ങ്ങു​ക​യു​ള്ളു​വെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. വെ​ള്ളം വാ​ർ​ന്ന് വെ​യി​ല് ഇ​ല്ലാ​താ​യാ​ൽ ഞാ​റ്റ​ടി ത​യ്യാ​റാ​ക്കേ​ണ്ടി വ​രു​മെ​ന്നും വി​ത്ത് അ​ന്വേ​ഷി​ക്കേ​ണ്ടി വ​രു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.