നെന്മാ​റ​യി​ൽ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം
Sunday, May 16, 2021 11:09 PM IST
നെന്മാ​റ : പ​കു​തി​യി​ല​ധി​കം പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി​യി​ട്ടും നെന്മാ​റ, അ​യി​ലൂ​ർ മേ​ഖ​ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​തോ​ടെ ആ​ശ​ങ്ക. തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ നെന്മാറ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
നെന്മാ​റ ഗ​വ.​ഗേ​ൾ​സ് സ്കൂ​ളി​ൽ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​ർ ആ​രം​ഭി​ക്കും. ഇ​തി​നാ​യി ഒ​രു സ്റ്റാ​ഫ് ന​ഴ്സി​നെ നി​യ​മി​ക്കും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​ക്കി​യ പ്ര​ദേ​ശ​ത്തു​നി​ന്നും ചി​ല​ർ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നു പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​ദീ​പ​കു​മാ​ർ പ​റ​ഞ്ഞു. നെ​ല്ലി​ച്ചോ​ട്, തി​രു​ത്ത​ന്പാ​ടം, വ​ക്കാ​വ്, ക​ണി​മം​ഗ​ലം മേ​ഖ​ല​യി​ൽ ദി​വ​സ​വും പൊ​ലീ​സും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷ​ണം ന​ട​ത്തും.
കോ​വി​ഡ് നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രഞ്ജി​ത്ത് പ​റ​ഞ്ഞു.
നെന്മാ​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സി​എ​ഫ്എ​ൽ​ടി​സി ആ​രം​ഭി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യ 10 ല​ക്ഷം രൂ​പ കൊ​ണ്ട് 50 പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള വാ​ർ​ഡ് ര​ണ്ടാ​ഴ്ച​ക്ക​കം സ​ജ്ജ​മാ​ക്കും. ആ​ശു​പ​ത്രി​യു​ടെ പ​ടി​ഞ്ഞാ​റു വ​ശ​ത്തു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​യി​രി​ക്കും ആ​രം​ഭി​ക്കു​ന്ന​ത്.