വൈ​റ​ലാ​യി മ​ണ്ണാ​ർ​ക്കാ​ട്ടു​കാ​ര​ന്‍റെ ലോ​ക്ക്ഡൗ​ണ്‍ ഗാ​നം
Sunday, May 16, 2021 1:54 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴാ​ണ് മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ ഗാ​യ​ക​ൻ കി​ഴി​യേ​ട​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ പ്ര​സി​ദ്ധ​മാ​യ പ​ഴ​യ ച​ല​ചി​ത്ര​ഗാ​ന​ത്തി​ന്‍റെ ട്യൂ​ണി​ൽ (പ​തി​നാ​ലാം രാ​വു​ദി​ച്ച​ത് മാ​ന​ത്തോ....) ഒ​രു ലോ​ക്ക്ഡൗ​ണ്‍ പാ​ര​ഡി ഗാ​നം എ​ഴു​തി പാ​ടി സു​ഹൃ​ത്തു​ക​ളു​ടെ ഗ്രൂ​പ്പി​ൽ പ​ങ്കു​വെ​ച്ച​ത്. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഗാ​നം ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചി​ല​ർ പാ​ര​ഡി ഗാ​ന​ത്തി​ന് പ​തി​നാ​ലാം രാ​വു​ദി​ച്ച​ത് മാ​ന​ത്തോ...

എ​ന്ന പ​ഴ​യ സി​നി​മാ​ഗാ​ന​ത്തി​ന്‍റെ സീ​ൻ എ​ഡി​റ്റ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​തോ​ടെ ഗാ​നം കൂ​ടു​ത​ൽ വൈ​റ​ലാ​യി. ഗാ​ന​മി​പ്പോ​ൾ കേ​ര​ള​ക്ക​ര​യാ​കെ ജ​ന​ങ്ങ​ൾ പാ​ടി ന​ട​ക്കു​ന്നു. കൂ​ടാ​തെ വാ​ട്സ്ആ​പ്പി​ലും ഫെ​യ്സ് ബു​ക്കി​ലും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലു​മെ​ല്ലാം ഒ​രു പോ​ലെ വൈ​റ​ലാ​യി ഗാ​നം. പ​ല​രും അ​ത് സ്വ​ന്തം ഗാ​നം എ​ന്ന നി​ല​യി​ൽ പാ​ടി അ​വ​ത​രി​പ്പി​ച്ചു.

ഇ​തി​നി​ട​യി​ൽ പ​ല ത​വ​ണ ഗാ​യ​ക​ൻ രാ​ധാ​കൃ​ഷ്ണ​നും ഗാ​നം അ​യ​ച്ചു​കൊ​ടു​ത്തു. പ​ക്ഷേ അ​യ​ച്ച​വ​ർ​ക്ക് ഇ​ത് ചി​ട്ട​പ്പെ​ടു​ത്തി പാ​ടി​യ​ത് അ​വ​രു​ടെ സ്വ​ന്തം രാ​ധാ​കൃ​ഷ്ണ​നാ​ണെ​ന്ന് അ​റി​യാ​തെ ത​ന്നെ രാ​ധാ​കൃ​ഷ്ണ​നും സ​ന്തോ​ഷ​ത്തി​ലാ​ണ് ത​ന്‍റെ പേ​രി​ല​ല്ലെ​ങ്കി​ലും താ​ൻ ര​ചി​ച്ച ഗാ​ന​വും അ​തി​ലെ സ​ന്ദേ​ശ​വും വൈ​റ​ലാ​യ​തി​ൽ.