മുൻഗണന നല്കണം
Sunday, May 16, 2021 1:53 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ പ്ര​ിയോ​രി​റ്റി ലി​സ്റ്റി​ൽ പ്രൈ​വ​റ്റ് മേ​ഖ​ല​യി​ലെ ഫാ​ർ​മ​സി​സ്റ്റു​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ നി​യു​ക്ത ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രിക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​
കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​രി​ത​ര മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​യി​ര​ക​ണ​ക്കി​ന് ഫാ​ർ​മ​സി​സ്റ്റു​ക​ളു​ണ്ട്.​
ഫാ​ർ​മ​സി​സ്റ്റ് വി​ഭാ​ഗ​ത്തെ അ​വ​ഗ​ണി​ക്കു​ന്ന സ്ഥി​തി വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​സ​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.