പ്ര​തി​രോ​ധ കു​ത്തി​വയ്​പ്പ് തുടങ്ങി
Sunday, May 16, 2021 1:53 AM IST
ഒ​റ്റ​പ്പാ​ലം: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ഇ​നി മു​ത​ൽ പ​ന​മ​ണ്ണ​യി​ലും ല​ക്കി​ടി​യി​ലും കൂ​ടി. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ രൂ​ക്ഷ​മാ​യി തീ​ർ​ന്ന തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വി​ടെ​യും കു​ത്തി​വ​യ്പ്പ് തു​ട​ങ്ങി​യ​ത്. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ കു​ത്തി​വെ​പ്പ് പ​രി​മി​ത​മാ​ക്കി പ​ന​മ​ണ്ണ​യി​ലെ ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്കും ല​ക്കി​ടി​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്കു​മാ​യി കു​ത്തി​വെ​പ്പി​നു​ള്ള മ​രു​ന്നു​ക​ൾ വീ​തി​ച്ചു ന​ല്കു​ക​യാ​ണ് ചെ​യ്തു​വ​രു​ന്ന​ത്.

കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പും മ​റ്റ് ന​ട​പ​ടി​ക​ളു​മാ​യി താ​ലൂ​ക്കു​ശു​പ​ത്രി​യി​ൽ എ​പ്പോ​ഴും തി​ര​ക്കാ​കു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണി​ത്. തി​ര​ക്ക് കൂ​ടു​ന്ന​തു​മൂ​ലം പ​ല​പ്പോ​ഴും ജീ​വ​ന​ക്കാ​രും കു​ത്തി​വെ​പ്പി​നെ​ത്തു​ന്ന​വ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.