കു​ത്തി​വ​യ്പ്പ് നി​ർ​ത്തി​വെ​ച്ചു
Sunday, May 16, 2021 1:50 AM IST
കോ​യ​ന്പ​ത്തൂ​ർ: മ​രു​ന്ന് സ്റ്റോ​ക്ക് ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു ക്യാ​ന്പു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. കൊ​റോ​ണ തീ​വ്ര​മാ​യി പ​ട​രു​ന്ന​തി​നാ​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു ദി​വ​സം പ​തി​നാ​യി​രം വാ​ക്സി​നേ​ഷ​ൻ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും നാ​ലാ​യി​ര​മോ അ​യ്യാ​യി​ര​മോ ഡോ​സ് മ​രു​ന്ന് മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​വ എ​ല്ലാ ക്യാ​ന്പു​ക​ളി​ലേ​ക്കും സ​പ്ലൈ ചെ​യ്യു​ന്പോ​ൾ ഒ​രു ക്യാം​പി​ന് 100 മു​ത​ൽ 200 ഡോ​സ് മ​രു​ന്ന് മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഓ​രോ ക്യാ​ന്പു​ക​ളി​ലും അ​ഞ്ഞൂ​റോ​ളം പേ​രാ​ണ് വാ​ക്സി​നേ​ഷ​നാ​യി വ​രു​ന്ന​ത്. അ​തി​നാ​ൽ ഒ​രു മ​ണി​ക്കൂ​റി​ന​കം മ​രു​ന്ന് തീ​രു​ക​യാ​ണ്. ഈ ​നി​ല​യി​ൽ പ്ര​തി​രോ​ധ മ​രു​ന്ന് സ്റ്റോ​ക്ക് തീ​ർ​ന്ന​തി​നാ​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി മ​രു​ന്ന് ല​ഭി​ക്കു​ന്പോ​ൾ ക്യാ​ന്പ് ന​ട​ത്തു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.