മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി
Sunday, May 16, 2021 1:50 AM IST
കോ​യ​ന്പ​ത്തൂ​ർ : മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​തു​ക്കി വെ​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി. രോ​ഗം ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി കു​ന്നു​കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വീ​ഡീ​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കൃ​ത്യ​മാ​യി ഒ​തു​ക്കി വെ​യ്ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്.

കൊ​റോ​ണ ബാ​ധി​ച്ച് മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക ഷെ​ഡ് നി​ർ​മി​ച്ച് മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​കം റാ​ക്കു​ക​ളും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.​ഇ​തി​ൽ 100 മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​രേ സ​മ​യം വെ​യ്ക്കാ​ൻ ക​ഴി​യും. ദി​വ​സ​വും 20 ഓ​ളം മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​വി​ടെ സൂ​ക്ഷി​ക്കു​ന്നു​ണ്ട്. മ​റ്റു ആ​ശു​പ​ത്രി​ക​ളി​ൽ വെ​ച്ച് മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളും ഇ​വി​ടെ സൂ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.