അട്ടപ്പാടി കു​റു​ക്ക​ൻ​കു​ണ്ടി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം
Sunday, May 16, 2021 1:50 AM IST
അഗളി: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ലും കൃ​ഷി മാ​ത്രം ആ​ശ്ര​യ​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്ന ഒ​രു ഗ്രാ​മ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക്കു​മേ​ൽ പെ​യ്തി​റ​ങ്ങി​യ പേമാ​രി​യി​ലും ക​ന​ത്ത കാ​റ്റി​ലും പ്ര​ദേ​ശ​ത്തെ പ​തി​ന​ഞ്ചോ​ളം ക​ർ​ഷ​ക​രു​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഏ​ത്ത​വ​ാഴ​ക​ൾ ന​ഷ്ട​പ്പെ​ട്ടു. വൈ​ദ്യു​തി​യും വ​ഴി​യും സ്വ​പ്നം ക​ണ്ടി​രു​ന്ന ഇ​വി​ടു​ത്തെ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തു​ന്ന​താ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ച്ച ഈ ​ന​ഷ്ടം.

സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും ക​ടം വാ​ങ്ങി​യും കൃ​ഷി ചെ​യ്തി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് കോ​റോ​ണ​യും ലോ​ക്ക് ഡൗ​ണും മൂ​ലം വി​ല​ത്ത​ക​ർ​ച്ച ഭ​യ​ന്നി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്ര​കൃ​തി​ക്ഷോ​ഭം ക​ർ​ഷ​ക​രു​ടെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളെ​യും ത​ക​ർ​ത്തെ​റി​ഞ്ഞ​ത്.

കു​ല​ക്കാ​റാ​യ വാ​ഴ​ക​ളും മൂ​പ്പെ​ത്താ​ത്ത വാ​ഴ​ക്കു​ല​ക​ളു​മാ​ണ് ന​ശി​ച്ച​തി​ൽ ഏ​റെ​യും എ​ന്ന​ത് ന​ഷ്ട​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. വ​ട്ടു​കള​ത്തി​ൽ തോ​മ​സ്, എ​രു​മ​ത്താ​ന​ത്ത് ഷാ​ജു, പാ​ല​ക്കാ​ട്ടി​ൽ അ​നീ​ഷ്, ജി​നീ​ഷ്, എ​രു​മ​ത്താ​ന​ത്ത് ജോ​സ് തു​ട​ങ്ങി പ്ര​ദേ​ശ​ത്തെ ഏ​ക​ദേ​ശം പ​തി​ന​ഞ്ചോ​ളം ക​ർ​ഷ​ക​ർ​ക്ക് വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ്ഥ​ലം എം​എ​ൽ​എ​യു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ കു​റു​ക്ക​ൻ​കു​ണ്ടി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ വെ​ളി​ച്ച​വും സ​ഞ്ച​രി​ക്കാ​ൻ
വ​ഴി​യും യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത് പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ അ​ധ്വാ​ന​ത്തെ പ്ര​കൃ​തി ക​വ​ർ​ന്നെ​ടു​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ഈ ​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഈ ​പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ​ക്ക് ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യൂ എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​വി​ടു​ത്തെ സാ​ധാ​ര​ണ ക​ർ​ഷ​ക​ർ. ജനപ്രതിനിധികളും ഭരണകർത്താക്കളും ആശ്വാസ നടപടികൾഉടൻഎടുക്കണമെ ന്ന് കർഷകർ ആവശ്യപ്പെട്ടു.