കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ റി​വ​ർ സ്ലൂയി​സ് 35 സെ​ന്‍റീ​മീ​റ്റ​റാ​ക്കി ഉ​യ​ർ​ത്തി
Sunday, May 16, 2021 1:47 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​പെ​യ്യു​ന്ന​തി​നാ​ൽ 25 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​ട്ടു​ള്ള റി​വ​ർ സ്ലു​യി​സ് 10 സെ​ന്‍റീ​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തി 35 സെ​ന്‍റീ​മീ​റ്റ​റാ​ക്കി​യ​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

വ​ലി​യ തോ​തി​ൽ വെ​ള്ളം ഒ​ഴു​കി​യെ​ത്തി​ല്ലെ​ങ്കി​ലും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പു​ഴ​യി​ലി​റ​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പു​ഴ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ​ന്പ് ഹൗ​സ് സ്ഥി​തി​ചെ​യ്യു​ന്ന ചെ​ക്ക് ഡാം ​വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്പ് ഡാ​മി​ന്‍റെ റി​വ​ർ സ്ലു​യി​സ് 25 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​രു​ന്നു.