പുലി വളർത്തു മൃഗങ്ങളെ കൊന്നു
Sunday, May 16, 2021 1:47 AM IST
കോയന്പത്തൂർ: നീ​ല​ഗി​രി​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടു.​ ​വീ​ടി​നു സ​മീ​പ​ത്തി​ലു​ള്ള തോ​ട്ട​ത്തി​ൽ മേ​ഞ്ഞു കൊ​ണ്ടി​രു​ന്ന പ​ശു ഏ​റെ നേ​ര​മാ​യും തി​രി​ച്ചു വ​രാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ന​ട​രാ​ജ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കഴിഞ്ഞ ദിവസം ഹോ​സ്റ്റ​ലി​നു സ​മീ​പ​ത്തു​ള്ള റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​വ​ർ ഗേ​റ്റിൽ നാ​യു​ടെ ത​ല​യി​ല്ലാ​ത്ത ശ​രീ​രം തൂ​ങ്ങി കി​ട​ക്കു​ന്ന​ത് ക​ണ്ട​വ​ർ വ​ന​പാ​ല​ക​ർ​ക്ക് വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.

നി​രീ​ക്ഷ​ണ ക്യാ​മ​റ പ​രി​ശോ​ധി​ച്ച​തി​ൽ പു​ലി നാ​യ​യെ ആ​ക്ര​മി​ച്ച് കൊ​ല്ലു​ന്ന​തും മൃ​ത​ശ​രീ​രം വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു പോ​കു​ന്ന​തും, അ​തി​നി​ട​യി​ൽ​ശ​രീ​രം ഗേ​റ​റി​നി​ട​യി​ൽ കു​ടു​ങ്ങി​യ​തി​നാ​ൽ ത​ല മാ​ത്രം ക​ടി​ച്ചെ​ടു​ത്തു പോ​യ​തും ക​ണ്ടെ​ത്തി.​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളോ​ട് ക​രു​ത​ലോ​ടെ​യി​രി​ക്കാ​ൻ വ​ന​പാ​ല​ക​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.