പ​ത്ര ഏ​ജ​ന്‍റു​മാ​ർ​ക്കും വാ​ക്സി​നേഷനു മുൻഗണന ന​ല്ക​ണം
Saturday, May 15, 2021 12:39 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​ൽ പ​ത്ര ഏ​ജ​ന്‍റുമാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ദി​വ​സ​വും ര​ണ്ട് ത​വ​ണ​യെ​ങ്കി​ലും ജ​ന​ങ്ങ​ളു​മാ​യി ഏ​റ്റ​വും അ​ടു​ത്ത് ഇ​ട​പ​ഴു​കു​ന്ന​വ​രാ​ണ് പ​ത്ര ഏ​ജ​ന്‍റു​മാ​രും മ​റ്റു വി​ത​ര​ണ​ക്കാ​രു​മെ​ല്ലാം. പു​ല​ർ​ച്ചെ ര​ണ്ട് മ​ണി മു​ത​ൽ തു​ട​ങ്ങു​ന്ന ജോ​ലി രാ​വി​ലെ പ​ത്ത് വ​രെ നീ​ളും. വൈ​കീ​ട്ട് പ​ണം പി​രി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി വീ​ണ്ടും വീ​ടു​ക​ളി​ലെ​ത്ത​ണം.
കോ​വി​ഡ് വ്യാ​പ​ന​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ദി​വ​സ​വും ര​ണ്ട് നേ​രം എ​ത്തു​ന്ന ത​ങ്ങ​ൾ​ക്ക് കു​ത്തി​വെ​പ്പി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കോ​വി​ഡ് വാ​ക്സി​നേ​ഷ​നു​ള്ള മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ത​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം. മ​ഴ​യോ മ​ഞ്ഞോ രോ​ഗ​ങ്ങ​ളോ നോ​ക്കാ​തെ ഉ​റ​ക്കം ക​ള​ഞ്ഞ് തൊ​ഴി​ലെ​ടു​ക്കു​ന്ന ഏ​ജ​ന്‍റുമാരെ അ​വ​ഗ​ണി​ക്ക​രു​തെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.