ഓ​ക്സി​മീ​റ്റ​റു​ക​ൾ സം​ഭാ​വ​ന ന​ൽ​കി
Saturday, May 15, 2021 12:37 AM IST
പാലക്കാട്: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ക്കി​ടി പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ഒ​റ്റ​പ്പാ​ലം കോ​-ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് ഓ​ക്സി​മീ​റ്റ​റു​ക​ൾ സം​ഭാ​വ​ന ന​ൽ​കി. ല​ക്കി​ടി പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് ടി.​ആ​ർ.​ഗോ​കു​ൽ​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. നി​യു​ക്ത ഒ​റ്റ​പ്പാ​ലം എംഎ​ൽഎ അ​ഡ്വ.​കെ.​പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​സു​രേ​ഷ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​പ്രേം​കു​മാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ഓ​ക്സി​മീ​റ്റ​റു​ക​ൾ കൈ​മാ​റി. ബാ​ങ്ക് ചെ​യ​ർ​മാ​ൻ ഐ.​എം.​സ​തീ​ശ​ൻ, ബാ​ങ്ക് ഡ​യ​റ​ക്ട​ർ ര​ജീ​ഷ്, ബാ​ങ്ക് സി​ഇ​ഒ കെ.​പി.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ പി.​എം. ജ​യ്കി​ഷ​ൻ, ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​റി​ങ്ങ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​ഹ​രി, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് കാ​ഞ്ച​ന, യു.​കെ സ​ന്ദീ​പ്, എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി പ​റ​ഞ്ഞു.